Image

മഴ വരും നേരം (കെ ഗോപിനാഥ്‌)

കെ ഗോപിനാഥ്‌ Published on 22 June, 2020
മഴ വരും നേരം (കെ ഗോപിനാഥ്‌)
നിനയാത്ത നേരത്ത് 
പെയ്‌തോരു മഴത്ത് 
നിനവായി നീ വന്നു നിന്നൂ 
നനയുന്നൊരോര്‍മ്മയില്‍ 
കുളിരുള്ള സ്വപ്നങ്ങള്‍ 
മഴമുത്തുകളായ് ചിതറി വീണു 

മഴ പെയ്‌തൊരന്തിയില്‍ 
മരച്ചോലയില്‍ നിന്നു
തനിയേ നനയുന്ന നേരം 
നീ വന്ന കുടയില്‍ ഒന്നിച്ചു ചേര്‍ന്നു 
നാം ഒരുപാടു ദൂരം നടന്നൂ ,
ഈ മഴ തോരാതിരുന്നെങ്കിലെന്നു നാം എത്രയോ മോഹിച്ചിരുന്നൂ .

മഴ മാറി പിന്നേ വേനലെരിഞ്ഞൂ 
വര്‍ഷങ്ങള്‍ ഒരുപാടു പെയ്‌തൊഴിഞ്ഞു 
ഒരുനാളും പിരിയാതിരിക്കുവാന്‍ 
നമ്മള്‍ ഒരുപാടു കാലം കാത്തിരുന്നു
കാത്തിരിപ്പിന്റെ വഴികളിലെവിടേയോ
നമ്മള്‍ക്കു നമ്മെ നഷ്ടമായി .
മഴ വന്നു മെല്ലെ തഴുകുമ്പോളിന്നും 
തോരാതെ പെയ്യും വഴിക്കണ്ണുമായ് ഓര്‍മ്മയിലിന്നും 
മരം പെയ്തു നില്‍ക്കുന്നു   .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക