Image

നിങ്ങളോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും വിലയുള്ളത്: വിജയ്‌യുടെ 46-ാം ജന്മദിനത്തില്‍ ആശംസകളുമായി സംവിധായകന്‍ ലോകേഷ്

Published on 22 June, 2020
നിങ്ങളോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും വിലയുള്ളത്: വിജയ്‌യുടെ 46-ാം ജന്മദിനത്തില്‍ ആശംസകളുമായി സംവിധായകന്‍ ലോകേഷ്

ദളപതി വിജയ്‌യുടെ 46-ാം ജന്മദിനത്തില്‍ ആശംസകളുമായി സംവിധായകന്‍ ലോകേഷ് കനകരാജ്. ”മാസ്റ്റര്‍ മറക്കാനാവാത്ത ഓര്‍മ്മയാണ്…നിങ്ങളോടൊപ്പം ചെലവഴിച്ച ഓരോ നിമിഷവും വിലപ്പെട്ടതാണ്…ഇത് സംഭവിക്കാന്‍ കാരണമായതിന് നന്ദി…ജന്‍മദിനാശംസകള്‍..അണ്ണാ ലവ് യു” എന്നാണ് ലോകേഷിന്റെ വാക്കുകള്‍.

ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ‘മാസ്റ്റര്‍’  കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. ദളപതിയുടെ ജന്മദിനത്തില്‍ മാസ്റ്ററിന്റെ പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കുമെന്നും സൂചനകളുണ്ട്. മാസ്റ്റിന്റെ സ്‌പെഷ്യല്‍ പോസ്റ്ററും ഇന്ന് റിലീസ് ചെയ്തിരുന്നു

വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് ചിത്രത്തിലെത്തുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക