Image

കുവൈറ്റില്‍ 641 പേര്‍ക്കു കൂടി കോവിഡ്; നാല് മരണം

Published on 22 June, 2020
കുവൈറ്റില്‍ 641 പേര്‍ക്കു കൂടി കോവിഡ്; നാല് മരണം


കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്നു 641 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 40291 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 383 പേര്‍ കുവൈത്തികളാണ്. വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന നാല് പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 330 ആയി. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 57, അഹമദി ഗവര്‍ണറേറ്റില്‍
180 ,ഹവല്ലി ഗവര്‍ണറേറ്റില്‍ 81, കേപിറ്റല്‍ ഗവര്‍ണറേറ്റില്‍ 65, ജഹറ ഗവര്‍ണറേറ്റില്‍195 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തിങ്കളാഴ്ച 530 പേരാണു രോഗ മുക്തി നേടിയത്. ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 31770 ആയി. 8191പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 181 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക