Image

പ്രവാസി തനിച്ചു തന്നെ, വീടും നാടും ഒക്കെ മരീചിക (മീട്ടു റഹ്മത്ത് കലാം)

Published on 22 June, 2020
പ്രവാസി തനിച്ചു തന്നെ, വീടും നാടും ഒക്കെ മരീചിക (മീട്ടു റഹ്മത്ത് കലാം)
'കൊറോണ കഴിയാതെ ഏട്ടന്‍ നാട്ടിലേക്കു വരേണ്ട.'
'വാപ്പ വന്നാല്‍ ഞാനും ഉമ്മയും ആത്മഹത്യ ചെയ്യും'...

വിദേശത്തേക്കു പറക്കുന്ന സന്ദേശങ്ങള്‍. ഇന്നലെ വരെ ഇന്നതൊക്കെ കൊണ്ടു വരണമെന്നുകെഞ്ചിയവരാണു ഇപ്പോള്‍ പടികടന്നു വരരുറ്റെന്ന് ആക്രോശിക്കുന്നത്.

സ്വന്തവും ബന്ധവും വിലയിരുത്താന്‍ നല്ല സമയം.

മറ്റൊരാള്‍ക്ക് വേദന തോന്നുന്ന എന്തും വൈറലാകുന്ന കാലയളവില്‍ ഈ പ്രവണതയെ കുറ്റപ്പെടുത്തുന്നില്ല. ഇത്തരം സംഭാഷണങ്ങള്‍ ചെന്നെത്തുന്ന പ്രവാസിയുടെ മാനസികാവസ്ഥയെ കുറിച്ച് ഓര്‍ത്തു നോക്കിയിട്ടുണ്ടോ?

നാട്ടിലുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നത് പോലെ സുഖലോലുപതയുടെ അവസാനവാക്കല്ല പ്രവാസം. പ്രവാസി സമ്പാദിക്കുന്ന ഓരോ വിദേശ നാണയവും അവന്റെവിയര്‍പ്പിന്റെയുംയാതനയുടെയും അടക്കിവെച്ച സ്വപ്നങ്ങളുടെയും വിലയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ ഈ നാണയത്തുട്ടുകള്‍ക്ക് വലിയ പങ്കുണ്ട്. നമ്മുടെ നാട് വിദ്യാഭ്യാസം, വ്യവസായം, ചികിത്സ തുടങ്ങി സമസ്ത മേഖലകളിലും മുന്നേറിയത് ഈ പണം കൊണ്ടാണ്.

പ്രിയപ്പെട്ടവരെയും അവനവന്റെ നാടും വീടും എല്ലാം ചേര്‍ത്തുപിടിക്കാന്‍ കൊതിച്ചു കൊണ്ടാണ് പ്രവാസികള്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്.

താമസിക്കുന്ന ദേശത്ത്രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്ക് ഉയരുമ്പോഴും സ്വന്തം ജീവനെക്കുറിച്ച് ആയിരിക്കില്ല അവന്റെ ആശങ്ക. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബം ആര് നോക്കും, വീടിന്റെ ലോണ്‍ എങ്ങനെ അടച്ചുതീര്‍ക്കും, പലിശക്കാരന് ആര് കാശ് കൊടുക്കും... എന്നിങ്ങനെയുള്ള ലിസ്റ്റാണ്മുന്നില്‍ ഭീതിയോടെ നില്‍ക്കുക.

അവസാനമായിഉറ്റവരെ ഒരു നോക്കെങ്കിലും കാണണമെന്ന് മോഹവും നുരപൊന്തും. 'കാശിന്റെ കാര്യം ഓര്‍ത്ത് നീ വിഷമിക്കേണ്ട, നീ ആണ് ഞങ്ങള്‍ക്ക് വലുത്' എന്നമാതാപിതാക്കളുടെ ഒരു ആശ്വാസവാക്ക് മാത്രം മതി,മനസ്സ് തണുക്കാന്‍.ആ സ്ഥാനത്താണ് 'ഇപ്പോള്‍ ഇങ്ങോട്ട് വന്നിട്ട് എന്തിനാ',എന്നഇടിത്തീ പോലുള്ള ചോദ്യം.

എല്ലാവരുടെയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി പണം സമ്പാദിക്കുന്ന യന്ത്രം മാത്രമാണ് താന്‍ എന്ന് തിരിച്ചറിയുന്നത് വലിയ വേദനയാണ്,പ്രത്യേകിച്ച് ഒറ്റപ്പെടുമ്പോള്‍.കൊറോണ മരണം പോലെ തന്നെ വിഷാദരോഗംമൂലമുള്ള ആത്മഹത്യകളും ഹൃദയാഘാതം വന്നുള്ളമരണങ്ങളും പ്രവാസികള്‍ക്കിടയില്‍കൂടിയതിനു പിന്നില്‍ ഇത്തരത്തില്‍ വാക്കുകള്‍കൊണ്ടുള്ള കുത്തിനോവിക്കലുകള്‍ തന്നെയാകാം.

സമുന്നത നേതാക്കള്‍ അടക്കം പലരും പ്രവാസികളെ രോഗവാഹകരായിചാപ്പ കുത്തുന്നുണ്ട്. സ്വന്തം ചെലവില്‍ കോവിഡ്ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രം നാട്ടിലെത്താന്‍ അനുമതി ഉള്ളവരായി അവരെ നിര്‍ദാക്ഷണ്യം തഴഞ്ഞിരിക്കുകയാണ്. ശരിയാണ്, ഒറ്റ കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത, രോഗവ്യാപനം പൂര്‍ണമായും ഇല്ലാതായ സംസ്ഥാനമായിരുന്നു കേരളമെങ്കില്‍ ഒരളവുവരെ അവര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് കരുതാമായിരുന്നു.

ഇതിപ്പോള്‍, തലസ്ഥാനനഗരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന ആശങ്കയുംമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യവുമാണ് ഉള്ളത്.ആറായിരത്തോളംകോവിഡ് മരണങ്ങള്‍ നടന്നിട്ടുള്ള മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവ്യക്തിക്ക് ഉള്ളതിനേക്കാള്‍ നിബന്ധനകളും നിയമാവലികളുംഅതിന്റെ മൂന്നിലൊന്ന് മരണനിരക്ക് മാത്രമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്നത് എന്തുകൊണ്ടാണ്?

കോവിഡ് കേസുകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തെത്തി നില്‍ക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്്, ഗോവ പോലെ നിലവില്‍ ഒറ്റ കേസുകള്‍ ഇല്ലാത്ത സംസ്ഥാനവും ഉണ്ട്.അതുപോലെതന്നെ സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നിഗള്‍ഫ് രാജ്യങ്ങളില്‍ ഇത്രപേര്‍ക്ക് രോഗമെന്ന് പത്രവാര്‍ത്തകളില്‍ കാണുന്നതുകൊണ്ട് എല്ലാ പ്രവിശ്യകളിലും നാട്ടിലെതിനേക്കാള്‍ രോഗവ്യാപനംകൂടുതലാണെന്ന് അര്‍ത്ഥമില്ല.

എല്ലാ വശങ്ങളും ചിന്തിച്ചും കൂട്ടായി ആലോചിച്ചുംചര്‍ച്ചകള്‍ നടത്തിയും വിശദമായി പഠിച്ചും എടുക്കേണ്ടതീരുമാനങ്ങള്‍, മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെവലിയ എന്തോ കാര്യം സാധിച്ചുഎന്ന മട്ടില്‍ പ്രഖ്യാപിക്കുമ്പോള്‍അത് ബാധിക്കുന്ന നിരവധി പാവങ്ങള്‍ ഉണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

അടുത്ത ഇലക്ഷന് അധികാരം നിലനിര്‍ത്തുന്നതിനുംതിരിച്ചുപിടിക്കുന്നതിനും വേണ്ടി തമ്മിലടിക്കുമ്പോള്‍ ജീവനും ജീവിതവും നിലനിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നവരെകണ്ണീരിലാഴ്ത്തരുത്.ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനോടകം രോഗവ്യാപനത്തേക്കാള്‍രോഗമുക്തിയുടെ തോത് വര്‍ധിക്കുകയും കര്‍ഫ്യൂ നിര്‍ത്തലാക്കുകയും സാധാരണ ജീവിതത്തിലേക്ക് ജനങ്ങള്‍ കടക്കുകയും ചെയ്തു.

എന്നിട്ടും, പ്രവാസികള്‍നാട്ടിലേക്ക് എത്താന്‍ കൊതിക്കുന്നത് മികച്ച ചികിത്സ ആഗ്രഹിച്ചല്ല, കുടുംബത്തോടൊപ്പം താമസിക്കാനുള്ള മോഹം കൊണ്ടാണ്.പ്രവാസികളെ അന്യഗ്രഹജീവികളോട്എന്നപോലെ ഭയത്തോടെ നോക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക-- അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ രോഗവ്യാപനം പോലെതന്നെസ്വന്തം നാട്ടിലെ രോഗികളുടെ എണ്ണവുംദിനംപ്രതി നോക്കി നെടുവീര്‍പ്പിടുകയാണ്.

ജൂണ്‍ മാസം ആയതോടെ നാട്ടില്‍ മഴ കൂടുമോ, പ്രളയം വരുമോ എന്നു തുടങ്ങി നാടിനെയും വീടിനെയും ബാധിക്കുന്ന ഒരായിരം പ്രശ്‌നങ്ങള്‍ ഓരോ പ്രവാസിയുടെയും നെഞ്ചില്‍ കിടന്ന് പുകയുന്നുണ്ട്.ഇനിയൊരു പ്രളയം വന്നാല്‍ മുന്‍പത്തേതു പോലെ കൈ അയച്ചു സഹായിച്ചു കരകയറ്റാന്‍ ആവില്ലല്ലോ എന്നാണ് അവര്‍ വിലപിക്കുന്നത്.

സ്വയം മറന്ന് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നത് പ്രവാസികള്‍ പണ്ടേ ശീലമാക്കിയതാണ്.തലമുറകള്‍ പലതു കഴിഞ്ഞിട്ടും അതിനു മാറ്റം വന്നിട്ടില്ല.ജോലി നഷ്ടപ്പെട്ടവര്‍ സുഹൃത്തുക്കളോട് കടം വാങ്ങിയ പണംകൊണ്ട് ഭാര്യക്കും മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും അവര്‍ പറഞ്ഞതൊക്കെ വാങ്ങി ലേബര്‍ ക്യാമ്പിലെ ഇടുങ്ങിയ താമസസ്ഥലത്ത് ചെറിയ കട്ടിലിന് കീഴിലായി സ്വരുക്കൂട്ടി വെച്ചിട്ടുണ്ടാകും. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടെങ്കിലും പ്രവാസികളുടെഉള്ളിലെ സ്‌നേഹമഴ തോരാതെ പെയ്യും.നന്ദികെട്ടമുഖങ്ങള്‍ നേരനുഭവങ്ങളായാലും,എല്ലാം ക്ഷമിക്കാനുള്ള അത്ഭുതം ഉളവാക്കുന്ന പാകത അവര്‍ പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും
Join WhatsApp News
josecheripuram 2020-06-22 20:46:10
Why "Pravasi"is always considered as second class citizens,Partially "Pravasi"allow to be taken advantage of&being abused.Why you give unwanted attention to Politicians&Celebretires.They don't care about you,then why you care them.Now on words mind your own business.
Thomas T Oommen 2020-06-22 21:34:27
ഒട്ടേറെ കടമ്പകൾ കടന്നു നാട്ടിലെത്തുമ്പോഴേക്കും മനസ്സും ശരീരവും ആകെ തളർന്നിരിക്കും. പ്രത്യേകി ച്ച്‌ ഗൾഫ് മേഖലയിൽ നിന്നുമുള്ളവർ. നാടല്ലേ, വീടല്ലേ, സ്വന്തക്കാരല്ലേ, സ്നേഹിതരല്ലേ, എന്നൊക്കെ മനസ്സിൽ ഓർത്താണ് പോകുന്നത്. നാട്ടിൽ എത്തിക്കഴിയുമ്പോൾ എല്ലാ കണക്കു കൂട്ടലുകളും തെറ്റും. അടുത്ത കാലത്ത് യാത്ര ചെയ്തവർ പലരും ഇത്തരത്തിലുള്ള ദുരനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. നാട്ടുകാരുടെ മനസ്സിന് മാറ്റമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക