Image

ചുവന്ന സൂര്യന് പറയാനുള്ളത് (കവിത: നിസരി)

Published on 22 June, 2020
ചുവന്ന സൂര്യന് പറയാനുള്ളത് (കവിത: നിസരി)
പടിഞ്ഞാറൻ മാനത്തു വിരഹത്തിന്റെ
 പൂക്കൾ വിരിഞ്ഞിരിക്കുന്നു
സഖീ.. പ്രിയസഖീ,
നിന്റെ ഗദ്ഗദങ്ങളിൽ
ഉരുകിയൊലിച്ചുകൊണ്ട്
വേർപെടുത്താനാകാത്ത
സ്വപ്‌നക്കുരുക്കുകളിൽപ്പെട്ട്
ഞാനിതാനിരാശനായി തിരിച്ചു പോകുന്നു.
നൂലിഴ പൊട്ടിയ പട്ടമാണെങ്കിലും,
അനന്തതയിൽ പൊലിയും മുൻപ്,.
ഒന്ന് തിരിഞ്ഞു നോക്കാം...
ഈ നനഞ്ഞ സന്ധ്യയും
നീയും കാത്തു നിൽക്കുമെങ്കിൽ....
കണ്ണുകളിൽ നിറയുന്ന നിളയെ
 നീർച്ചാലുകളാക്കാതെ
ഉള്ളിലെക്കേടുക്കുക..
നീയാണ് എന്റെ നിള...
നീ മാത്രം..
ചുവന്ന സൂര്യന് പറയാനുള്ളത് (കവിത: നിസരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക