Image

ബാഷ്പവർഷമൊഴിവാക്കീടാൻ ( കവിത : സൂസൻ പാലാത്ര )

Published on 23 June, 2020
ബാഷ്പവർഷമൊഴിവാക്കീടാൻ ( കവിത : സൂസൻ പാലാത്ര )


ഒരമ്മ തൻ
 മനോരഞ്ജിനിയാം  
  മകളോടേറ്റം
ആർദ്രചിത്തയായ് 
 ഓതുന്നീവിധം.

ഭാവിയിലശ്രുധാര -
 യൊഴിവാക്കിടാൻ
നീനന്നായ് 
ശ്രദ്ധയോടെ വസിച്ചീടുക

കരയാതലയാതന്നു 
   ജീവിച്ചിടാൻ
നീ പഠിച്ചേറ്റം
 മിടുക്കിയായിടുക

അന്യനു ചിരിക്കാനിടം
 നല്കാതെ 
അച്ഛനമ്മമാരെയ-
നുസരിക്ക
അകക്കണ്ണുതുറപ്പിക്കു-
 മധ്യാപകരെ മാനിച്ചീടുക.

മാലെല്ലാമകന്നു
 ശുഭജീവിതം
 ലഭിച്ചിടും നിശ്ചയം.

മുളയിലെയറിയാമല്ലോ
 മുളക്കരുത്ത്
നല്ലമണ്ണിൽ നല്ലവിത്തിട്ടു
 പാലിച്ചാൽ
ആഹ്ലാദമോടാർത്ത -
 ങ്ങു കൊയ്യാം.

ദുഷ്ടചിന്തകളെല്ലാം
 ഹൃത്തിൽനിന്നകറ്റൂ
ഇന്നു കണ്ണീർത്തുള്ളികളെ
 മുത്താക്കിമാറ്റിയാൽ
നാളെവിണ്ണിൻദീപമായ് 
 ശോഭിക്കാം
മാലോകർക്കൊരു വെളിച്ചമായ്മാറിടാം.

വിത്തുചുമന്നു
 കണ്ണീരോടെ പോകുന്നവർ
കറ്റയുമായാർപ്പോടെ
 വന്നീടും നിശ്ചയം.

മിഴിനീർതൂവി നന്നായങ്ങു
 പ്രാർത്ഥിച്ചീടുക
അശ്രുകണങ്ങൾ
 പൊഴിക്കാത്ത
  ഭാസുരഭാവിക്കായ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക