Image

മകള്‍ക്കൊപ്പം ആദ്യ സെല്‍ഫി; സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍

Published on 23 June, 2020
മകള്‍ക്കൊപ്പം ആദ്യ സെല്‍ഫി; സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍


സിനിമാ രംഗത്ത് വിനീത് ശ്രീനിവാസന്‍ കൈ വയ്ക്കാത്ത മേഖലകളില്ല. ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസന്‍. അടുത്തിടെയാണ് വിനീതിന് പെണ്‍കുഞ്ഞ് ജനിച്ചത്. ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്. വിഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്.

നല്ലൊരു ഭര്‍ത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍ വിനീത് ഇടയ്ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. മകള്‍ക്കൊപ്പമുള്ളൊരു സെല്‍ഫിയാണ് വിനീത് ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
'എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ എന്റെ കൊച്ചു മിടുക്കി സമ്മതിച്ചപ്പോള്‍'' എന്ന ക്യാപ്ഷനോടെയാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക