Image

ചരിത്ര സ്മാരകങ്ങളും ഫെഡറല്‍ സ്വത്തുക്കളും നശിപ്പിക്കുന്നവര്‍ക്ക് തടവ് ശിക്ഷ

പി.പി.ചെറിയാൻ Published on 24 June, 2020
ചരിത്ര സ്മാരകങ്ങളും  ഫെഡറല്‍ സ്വത്തുക്കളും  നശിപ്പിക്കുന്നവര്‍ക്ക് തടവ് ശിക്ഷ

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വംശ വിദ്വേഷത്തിനെതിരെ വ്യാപകമായി നടന്ന പ്രതിഷേധത്തിനു പിന്നാലെ പുതിയ നിയമ നടപടിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വെറ്റെറന്‍സ് മെമോറിയല്‍ പ്രിസര്‍വേഷന്‍ ആക്ട് പ്രകാരം അമേരിക്കയിലെ ചരിത്ര സ്മാരകങ്ങളോ ഫെഡറല്‍ സ്വത്തുക്കളോ നശിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ നല്‍കും എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്മാരകങ്ങള്‍ നശിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ക്ക് ഉത്തരവ് നല്‍കിയെന്നും ട്വീറ്റിലുണ്ട്.

ഓര്‍ഡര്‍ ഇറക്കിയതിനു മുമ്പ് സ്മാരകങ്ങള്‍ നശിപ്പിക്കുന്നവരും പുതിയ ഓര്‍ഡര്‍ പ്രകാരം തടവിലാവുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അമേരക്കയില്‍ ആകെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കെട്ടടങ്ങാതെ തുടരുകയാണ്.

മാര്‍ച്ച് 25 മുതല്‍ തുടങ്ങിയ പ്രതിഷേധങ്ങളില്‍ ഇതുവരെ കോളനിവല്‍ക്കരണത്തിന്റെയും അടിമത്ത കാലഘട്ടത്തെയും ആഭ്യന്തര യുദ്ധത്തിന്റെയും നിരവധി സ്മാകരങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.


ചരിത്ര സ്മാരകങ്ങളും  ഫെഡറല്‍ സ്വത്തുക്കളും  നശിപ്പിക്കുന്നവര്‍ക്ക് തടവ് ശിക്ഷ
ചരിത്ര സ്മാരകങ്ങളും  ഫെഡറല്‍ സ്വത്തുക്കളും  നശിപ്പിക്കുന്നവര്‍ക്ക് തടവ് ശിക്ഷ
Join WhatsApp News
T 2020-06-24 11:46:46
കൊത്തി കൊത്തി മുറത്തിൽ കയറി കൊത്ത് തുടങ്ങി. ഗാന്ധിജിയെയും, ലിങ്കനെനയും , വാഷിങ്ങ്ടനെയും, അതുപോലെ മേസീസ് പോലുള്ള കടയിൽ കയറി ജോലി ചെയ്യുന്ന ചെറുപ്പക്കാരെ, അകാരണമായി അടിച്ചു നിലത്തിട്ടു ചവിട്ടുന്ന , അണ്ടർ വെയർറിന്റെ താഴെ മാത്രം പാന്റ് ഇടുന്ന, ലോ ലൈഫിനെയൊക്കെ ശിക്ഷിക്ക തന്നെ വേണം. ഇവന്മാർക്ക് വേണ്ടി പ്രോട്ടെസ്ട നടത്തുന്നവരെ യൊക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം.
JACOB 2020-06-24 13:19:48
Joe Biden, Pelosi, Schumer etc. are very quiet lately. They may be orchestrating the anarchy. Obama started his Fundamental Transformation of America.
Bobby Mathew 2020-06-24 14:47:27
Their anarchy will be better than the anarchism we have now under Trump
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക