Image

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ തായ്‌ലാൻഡിൽ ആയോധനകല അഭ്യസിക്കുന്ന വിഡിയോ വൈറൽ

Published on 24 June, 2020
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ തായ്‌ലാൻഡിൽ ആയോധനകല അഭ്യസിക്കുന്ന വിഡിയോ വൈറൽ
ആക്‌ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ മെയ്‍വഴക്കവും ചടുലതയും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മകന്‍ പ്രണവിന്റെ കാര്യവും വ്യത്യസ്തമല്ല. അനായാസമായി ആക്‌ഷന്‍ സീക്വന്‍സുകള്‍ പ്രണവ് കൈകാര്യം ചെയ്യും.മകള്‍ വിസ്മയയ്ക്കുമുണ്ട് അച്ഛന്റെ ഈ ഇഷ്ടം.
‌ വിസ്മയ തായ് ആയോധനകല  പരിശീലിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ. വിസ്മയ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ തായ്‌ലാൻഡിൽ ആയോധനകല അഭ്യസിക്കുന്ന വിഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക