Image

ടെക്‌സസ്, ഫ്‌ലോറിഡ അടക്കം 9 സ്റ്റേറ്റില്‍ നിന്നുള്ളവര്‍ക്ക് ന്യു യോര്‍ക്-ന്യു ജേഴ്സി- കണക്ടിക്കട്ട് സ്റ്റേറ്റുകളില്‍ ക്വാറന്റൈന്‍

Published on 24 June, 2020
ടെക്‌സസ്, ഫ്‌ലോറിഡ അടക്കം 9 സ്റ്റേറ്റില്‍ നിന്നുള്ളവര്‍ക്ക് ന്യു യോര്‍ക്-ന്യു ജേഴ്സി- കണക്ടിക്കട്ട് സ്റ്റേറ്റുകളില്‍ ക്വാറന്റൈന്‍
ടെക്‌സസ്, ഫ്‌ലോറിഡ അടക്കം 9 സ്റ്റേറ്റില്‍ നിന്നുള്ളവര്‍ക്ക് ന്യു യോര്‍ക്-ന്യു ജേഴ്സി- കണക്ടിക്കട്ട് സ്റ്റേറ്റുകളില്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി

അലബാമ, അര്‍ക്കന്‍സ, നോര്‍ത്ത് കരലിന, സൗത്ത് കരലിന, വാഷിംഗ്ടണ്‍, യൂട്ടാ എന്നിവയാണ് മറ്റു സ്റ്റേറ്റുകള്‍
ന്യു യോര്‍ക്ക് ട്രൈസ്റ്റേറ്റ് മേഖലയില്‍ കോവിഡ് ബാധ ഗണ്യമായി കുറയുകയും മറ്റു സ്റ്റേറ്റുകളില്‍ അത് വലിയ തോതില്‍ കൂട്ടുകയും ചെയ്യുന്ന പശ്ചാതലത്തിലാണിത്.

കോവിഡ്ബാധ രൂക്ഷമായ സ്റ്റേറ്റുകളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം ക്വാറന്റൈന്‍ പാലിക്കണം. അത് പാലിക്കാത്തവര്‍ക്ക് പിഴ അടക്കം ശിക്ഷയുണ്ട്. ആദ്യ കുറ്റത്തിന് 2000 ഡോളര്‍, രണ്ടാമത്തേതിന് 5000. എന്തെങ്കിലും ദോഷം സംഭവിച്ചാല്‍ ഒരു ലക്ഷം വരെ പിഴ ഈടാക്കാമെന്ന് ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കോമോ പറഞ്ഞു. ന്യുജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി, കണക്ടിക്കട് ഗവര്‍ണറെ നെഡ് ലാമോണ്ട് എന്നിവരും പങ്കെടുത്തു.

ഏഴു ദിവസത്തിനുള്ളില്‍ സ്റ്റേറ്റിലെ 10 ശതമാനം പേര്‍ക്കോ ഒരു ലക്ഷത്തില്‍ 10 പേര്‍ക്കോ കൊറോണ വൈറസ് കണ്ടെത്തിയ സ്റ്റേറ്റുകളില്‍ നിന്നുള്ളവര്‍ക്കാണ് ക്വാറന്റൈന്‍

ഇതില്‍ ദുരുദ്ദേശമൊന്നുമില്ല എന്ന് കോമോ പറഞ്ഞു. ആരും വരുന്നത് തടയില്ല. അതിനു അധികാരവുമില്ല.നേരത്തെ ന്യു യോര്‍ക്കില്‍ നിന്നുള്ളവര്‍ക്ക് ഫ്ലോറിഡയില്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു.

പിടിക്കുന്നത് വരെ ക്വാറന്റിന്‍ലംഘിക്കാന്‍ കഴിഞ്ഞേക്കുമെന്ന് കോമോ പറഞ്ഞു. കഠിനമായ നടപടി ഒന്നും ഉണ്ടാവില്ല. പക്ഷെ ഫ്‌ലോറിഡ നമ്പര്‍ പ്ലേറ്റുള്ള വണ്ടിയില്‍ വരുമ്പോള്‍ പോലീസ് ഓഫീസര്‍ ചോദിക്കാം. അല്ലെങ്കിള്‍ ഹോട്ടലില്‍ ചെല്ലുമ്പോള്‍ ക്ലാര്‍ക്ക് ചോദിക്കാം. നിസാരമായി ക്വാറന്റിനില്‍ നിന്ന് ഒഴിവാകാമെന്ന് കരുതരുത്. വന്ന തീയതി കണ്ട് പിടിക്കാന്‍ പോര്‍ട്ട് അതോറിറ്റിയുടെ രേഖകള്‍ ലഭ്യമാക്കും.

എന്നാല്‍ ഇത് കടുത്ത നടപടിയാണെന്നു ന്യു യോര്‍ക്ക് സ്‌റേറ് സെനറ്റ് റിപ്പബ്ലിക്കന്‍ ലീഡര്‍ റോബ് ഓര്‍ട്ട്പറഞ്ഞു. ഇത് യാത്ര പേടിസ്വപ്നമാക്കും. ബിസിനസിനും മറ്റും വരുന്നവര്‍ കഷ്ടപ്പെടും. ഇപ്പോള്‍ തന്നെ ന്യു യോര്‍ക്ക് ഏറെ കഷ്ടനഷടം സഹിച്ചു കഴിഞ്ഞു.

അതെ സമയം പ്രാദേശിക നിയമങ്ങള്‍ പാലിക്കാന്‍യൂട്ട ഗവര്‍ണര്‍ ഗാരി ഹെര്‍ബര്‍ട്ട് ജനനങ്ങളോടഭ്യര്‍ഥിച്ചു.
നഴ്സിംഗ് ഹോമുകളില്‍ കവാറന്റിന് ചെയ്യരുതന്നു ഫ്‌ലോറിഡ ഗവര്‍ണര്‍ ഡിസാന്റിസ് നേരത്തെ കളിയാക്കി പറഞ്ഞിരുന്നു. ന്യു യോര്‍ക്കിലെ നഴ്സിംഗ് ഹോമുകളില്‍ ഒട്ടേറെ പ്രായമായവര്‍ മരിച്ചത് ഉദ്ദേശിച്ചായിരുന്നു ഇത്.

ന്യു യോര്‍ക്കില്‍ ചൊവ്വാഴ്ച 17 പേരാണ് മരിച്ചത്. 1071 പേര് ആശുപത്രിയിലുണ്ട്. ഒരു ശതമാനത്തോളം പേരില്‍ മാത്രമാണ് കോവിഡ് ബാധ കാണുന്നത്

അതേ സമയം ഫ്‌ലോറിഡയില്‍ 5500-ല്‍ പരം പേര്‍ക്ക് ബുധനാഴ്ച വൈകിട്ട് 4 വരെ രോഗബാധ കണ്ടെത്തി. അരിസോണ-1400, ടെക്‌സസ് -2200, നോര്‍ത്ത് കരലിന -2300, സൗത്ത് കരലിന-1200, അലബാമ-967, യുട്ട-484 എന്നിങ്ങനെയാണു രോഗബാധ
ടെക്‌സസ്, ഫ്‌ലോറിഡ അടക്കം 9 സ്റ്റേറ്റില്‍ നിന്നുള്ളവര്‍ക്ക് ന്യു യോര്‍ക്-ന്യു ജേഴ്സി- കണക്ടിക്കട്ട് സ്റ്റേറ്റുകളില്‍ ക്വാറന്റൈന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക