Image

ശില്‍പ റെഡ്ഢിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Published on 25 June, 2020
 ശില്‍പ റെഡ്ഢിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
നടി സാമന്ത അക്കിനേനിയുടെ സുഹൃത്തും പ്രശസ്ത മോഡലും ഫാഷന്‍ ഡിസൈനറുമായ ശില്‍പ റെഡ്ഢിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ ശില്‍പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  
ശില്‍പയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞ് സാമന്തയുടെ ആരാധകരും ആശങ്കയിലാണ്. ശില്‍പയെ അഞ്ചുദിവസങ്ങള്‍ക്കു മുമ്പ്  സാമന്ത സന്ദർശിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതാണ് ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ഒരു കുടുംബ സുഹൃത്ത് വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും അങ്ങനെയായിരിക്കാം രോഗം പകര്‍ന്നതെന്നും ശില്‍പ പറയുന്നു.കുടുംബസുഹൃത്തിന്റെ ബന്ധുവിന് കോവിഡ് ബാധിച്ചുവെന്നറിഞ്ഞതോടെ ശില്‍പയും കുടുംബവും കോവിഡ് പരിശോധനയ്ക്കു വിധേയരാവുകയായിരുന്നു. പരിശോധനയില്‍ ശില്‍പയ്ക്കും ഭര്‍ത്താവിനും കോവിഡ് ഉണ്ടെന്നു കണ്ടെത്തി. ഇരുവര്‍ക്കും കോവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. തന്നില്‍ നിന്ന് ആര്‍ക്കും പകരാതിരിക്കാനും കോവിഡിനെ കോവിഡിനെ ചെറുക്കാനും അതീവ ശ്രദ്ധാലുവാണ് ഇപ്പോള്‍ താനെന്നും അതിനായി കൃത്യമായ ജീവിതശൈലിയും ഭക്ഷണരീതികളുമാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും ശില്‍പ വീഡിയോയിലൂടെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക