Image

ഡാലസ് കാത്തലിക് ചർച്ചുകളിൽ ജൂൺ 28 മുതൽ ദിവ്യബലി പുനരാരംഭിക്കും

പി.പി.ചെറിയാൻ Published on 25 June, 2020
ഡാലസ് കാത്തലിക് ചർച്ചുകളിൽ ജൂൺ 28 മുതൽ ദിവ്യബലി പുനരാരംഭിക്കും
ഡാലസ് ∙ ഡാലസ് കാത്തലിക് ഡയോസിസിൽ ഉൾപ്പെടുന്ന 77 ചർച്ചുകളിൽ ജൂൺ 28 മുതൽ ദിവ്യബലിയർപ്പണം പുനഃരാരംഭിക്കുമെന്ന് ഡാലസ് ബിഷപ്പ് എഡ്വേർഡ് ജെ. ബേൺസ്. നോർത്ത് ടെക്സസ് കൗണ്ടികളിൽ 1.3 മില്യൻ കത്തോലിക്കാ വിശ്വാസികളാണുള്ളത്. പള്ളികളിൽ ഉൾകൊള്ളാവുന്ന പരിധിയുടെ അമ്പതു ശതമാനത്തിനായിരിക്കും ഒരേ സമയം ദിവ്യബലിയിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കുക. 
ദിവ്യബലിയില്‍ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പാരിഷ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുകയോ, ഫോൺ ചെയ്തു അറിയിക്കുകയോ വേണമെന്നും നിർദേശിച്ചിട്ടുണ്ട്. പാരീഷിൽ ഇങ്ങനെയുള്ളവർക്ക് മാത്രമേ പരിശോധിച്ചു പ്രവേശനം അനുവദിക്കുകയുള്ളൂ. ആരാധനയിൽ പങ്കെടുക്കുന്നവർ അകലം പാലിക്കണം, മാസ്ക്ക് ധരിക്കണം. 
നേരിട്ട് ആരാധനയിൽ പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്നും ഓൺലൈനിൽ സ്ട്രീം ചെയ്യുന്ന മാസ്സ് കണ്ടാൽ മതിയെന്നും ബിഷപ്പ് പള്ളികൾക്ക് അയച്ച ഇടയലേഖനത്തിൽ പറയുന്നു. അമേരിക്കയിൽ കൊറോണ വൈറസ് കണ്ടെത്തിയ മാർച്ച് മുതൽ കത്തോലിക്കാ ദേവാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു.
സുരക്ഷിതമല്ലാ എന്ന് തോന്നുവർ മാസ്സിൽ പങ്കെടുക്കേണ്ടതില്ലാ എന്നു ചൂണ്ടികാണിച്ചിട്ടുണ്ട്. ഡാലസിൽ കോവിഡ് 19 കേസുകൾ വർധിച്ചുവരുന്നതിനിടെയാണ് പള്ളികൾ തുറന്ന് ദിവ്യബലി നടത്തുന്നതിനുള്ള തീരുമാനം.
ഡാലസ് കാത്തലിക് ചർച്ചുകളിൽ ജൂൺ 28 മുതൽ ദിവ്യബലി പുനരാരംഭിക്കുംഡാലസ് കാത്തലിക് ചർച്ചുകളിൽ ജൂൺ 28 മുതൽ ദിവ്യബലി പുനരാരംഭിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക