Image

'ലൂസിഫര്‍ ' തെലുങ്ക് റീമേക്ക്; മഞ്ജു വാര്യരുടെ വേഷത്തില്‍ സുഹാസിനി എത്തും

Published on 25 June, 2020
'ലൂസിഫര്‍ ' തെലുങ്ക് റീമേക്ക്; മഞ്ജു വാര്യരുടെ വേഷത്തില്‍ സുഹാസിനി എത്തും

മലയാളത്തില്‍ നിന്നും ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രമായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍'. ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ ചിരഞ്ജീവി അഭിനയിക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.


 'സാഹോ'യുടെ സംവിധായകന്‍ സുഗീത് ആണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. ചിത്രത്തില്‍ മഞ്ജുവാര്യരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ താരം സുഹാസിനി മണിരത്നമായിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.


ആദ്യം വിജയശാന്തിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി സമീപിച്ചിരുന്നത് എന്നാല്‍ മറ്റെന്തോ കാരണത്താല്‍ വിജയശാന്തി പിന്‍മാറി. കഥ കേട്ടപ്പോള്‍ തന്നെ സുഹാസിനി ഓക്കെ പറയുകയായിരുന്നത്രേ. മലയാളത്തിലും ഏറ്റവും കൂടുതല്‍ ആരാധകരുളള നടിയാണ് സുഹാസിനി. ചിത്രത്തില്‍ നടന്‍ റാണ ദഗ്ഗുബതി അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ട് പ്രചരിക്കുന്നുണ്ട്.


ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രം നിര്‍മിക്കുന്നതും ചിരഞ്ജീവി തന്നെ.


 തന്റെ നിര്‍മാണ കമ്ബനിയായ കോണിഡെല പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് ചിരഞ്ജിവീ ചിത്രം നിര്‍മിക്കുന്നത്. ഇതിനായി ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് താരം സ്വന്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക