Image

ന്യു ജെഴ്‌സിയില്‍ 3 ഇന്ത്യാക്കാര്‍ മരിച്ചത് നീന്തല്‍ അറിയാതെ

Published on 25 June, 2020
ന്യു ജെഴ്‌സിയില്‍ 3 ഇന്ത്യാക്കാര്‍ മരിച്ചത് നീന്തല്‍ അറിയാതെ

ന്യു ജേഴ്സിയിലെ ന്യു ബ്രണ്‍സ്വിക്കില്‍ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മുന്ന് ഇന്ത്യാക്കാര്‍ മുങ്ങിമരിച്ചതെന്നു പോലീസ് വ്യക്തമാക്കി. ആര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു.

ഏപ്രിലില്‍ വാങ്ങിയ വീട്ടില്‍ ഓവര്‍ ഗ്രൗണ്ട് പൂള്‍ സ്ഥാപിച്ച ശേഷം ആദ്യമായി അവര്‍ അത് ഉപയോഗിക്കുകയായിരുന്നു എന്നാണു കരുതുന്നത്.

തിങ്കളാഴ്ച (ജൂണ്‍ 22) നാല് മണിയോടെയാണ് സംഭവം. എട്ടു വയസുള്ള സച്ചി പട്ടേല്‍ പൂളില്‍ ഇറങ്ങി. ആഴമുള്ള ഭാഗത്തേക്ക് പോയ കുട്ടി അപകടത്തിലായി.

കുട്ടിയെ നോക്കിക്കൊണ്ടിരുന്നു ആന്റി സഹായത്തിനു ബഹളം കുട്ടി. ഓടി എത്തിയ മുത്തച്ഛന്‍ ഭാരത് പട്ടേല്‍, 62, പൂളിലേക്ക് ചാടി. പക്ഷെ നീന്താന്‍ അറിയില്ലായിരുന്നു.

തുടര്‍ന്ന് എത്തിയ കുട്ടിയുടെ 'അമ്മ നിഷ പട്ടേലും 33, പൂളിലേക്ക് ചാടി ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷെ നിഷ പട്ടേലിനും നീന്താന്‍ അറിയില്ലായിരുന്നു.

ഒടുവില്‍ ആന്റി കുട്ടിയെ എടുത്തു പൊക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വൈദ്യുതി തകരാര്‍ മൂലം മരിച്ചിരിക്കാം എന്നാണ് ആദ്യം കരുതിയത്.

Join WhatsApp News
JACOB 2020-06-25 13:29:59
Very sad news.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക