Image

രഹ്ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; ലാപ്‌ടോപ് പിടിച്ചെടുത്തു

Published on 25 June, 2020
രഹ്ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്; ലാപ്‌ടോപ് പിടിച്ചെടുത്തു
കൊച്ചി: നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രഹ്ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്. പനമ്പള്ളിനഗറില്‍ ഇവര്‍ താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സിലാണ് ഉച്ചയോടെ എറണാകുളം സൗത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.

വീട്ടില്‍നിന്നു കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്‌ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോക്‌സോ ആക്ട് സെക്ഷന്‍ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഇന്‍സ്‌പെക്ടര്‍ അനീഷ് പറഞ്ഞു.

അതേസമയം, കേസിലെ പ്രതി രഹ്ന സ്ഥലത്തില്ലാതിരുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇവര്‍ കോഴിക്കോട്ട് സുഹൃത്തിന്റെ വീട്ടിലായതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും എത്തുമ്പോള്‍ ഹാജരാകാന്‍ നിര്‍ദേശിച്ചെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

തീവ്രവാദികളെ പിടികൂടാനെന്ന പോലെ രണ്ടു ജീപ്പ് പൊലീസാണ് തന്റെ വീട്ടിലെത്തിയതെന്ന് രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പ്രതികരിച്ചു. കുറ്റം ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ തീരുമാനിച്ചിട്ടില്ല. രഹ്നയുടെ ശരീരത്തെയാണ് ഒരു വിഭാഗം ആളുകള്‍ ഭയക്കുന്നത്. ഒരു സ്ത്രീയുടെ മാറിലല്ല, അത് കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം. അതില്‍ അശ്ലീലം കണ്ടവരാണ് കുറ്റക്കാര്‍. അടുത്ത ദിവസം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് തീരുമാനം.

കുഞ്ഞുങ്ങള്‍ ചിത്രം വരയ്ക്കുന്ന സാധനങ്ങളാണ് കണ്ടുകെട്ടിയത്. കേസുമായി ഒരു ബന്ധവുമില്ലാത്ത തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലാപ്‌ടോപ് വരെ പൊലീസ് എടുത്ത് കൊണ്ടുപോയി. ശബരിമല വിഷയത്തില്‍ ഇത്ര നാളായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റം കണ്ടു പിടിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്. അന്ന് പിടിച്ചെടുത്ത ഫോണ്‍ ഇതുവരെ തിരികെ കിട്ടിയിട്ടില്ല. മാനുഷിക പരിഗണനയിലെങ്കിലും തന്റെ ലാപ്‌ടോപ് തിരികെത്തരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് തയാറായില്ലെന്നും മനോജ് പറഞ്ഞു.

വിഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.

Join WhatsApp News
If you are EVIL 2020-06-25 15:01:19
If You are EVIL; you see Evil in everything. Nudity is Natural. If you have a 'problem' when you see the Natural human body- then you are Evil. I have been with Nudists, we never had any problem. In FL beaches we can see women & men without clothes. Enjoy the body beauty artistically. യാഥാസ്ഥിതികത പെറ്റിട്ട് പാലൂട്ടി വളർത്തി പരിപോഷിപ്പിച്ചെടുത്ത സമൂഹം ഒന്നോടെ ഓടിയെത്തിയിട്ടുണ്ട് രഹ്ന ഫാത്തിമയ്ക്കെതിരെ. ഇക്കുറി ബുദ്ധിജീവികളും കല്ലുമായി ഒപ്പം കൂടിയിട്ടുണ്ട് . മനുഷ്യരേ, മറ്റെല്ലാം വിടൂ. ഓരോ മനുഷ്യനും ഓരോ തരമാണ്. മറ്റൊരാളിൻ്റെ ജീവിതം ഭൗതികമായ നിലനില്പു കൊണ്ട് നിങ്ങളെ എന്തിന് അലോസരപ്പെടുത്തണം? നിങ്ങളുടെ ജൈവികമായ ഏതു നിലനില്പിനെയാണ് അത് വെല്ലുവിളിക്കന്നത്? നിങ്ങളുടെ ഏത് അവകാശത്തെയാണ് അത് ലംഘിക്കുന്നത്? മനുഷ്യരേ, ജീവിതത്തിൽ സംയമികളാകാൻ ശീലിക്കൂ. ലോകത്തോട്, അപരനോട്, അവരവരോടു തന്നെ സംയമനം ശീലിക്കൂ. അതിനോളം നല്ല മറ്റെന്ത് ഔഷധമാണ് ലോകത്തുള്ളത്? മനുഷ്യനെപ്പോലെ ജീവിക്കാനുള്ള നിങ്ങളുടെയോ മറ്റാരുടെയെങ്കിലുമോ അർഹതയെ വെല്ലു വിളിക്കാത്തിടത്തോളം ഇമ്മാതിരി പ്രതികരണങ്ങൾ അനാവശ്യവും അർത്ഥശൂന്യവുമാണ് കല്ലുമായി ഓടിയെത്തിയ ബുദ്ധിജീവികളോടും ആക്റ്റി വിസ്റ്റുകളോടും സഹതാപമേയുള്ളൂ. അവരെയും പെറ്റുപോറ്റിയത് ഇതേ യാഥാസ്ഥിതികത്വം തന്നെയാണല്ലൊ, പേരിന് ഇടയ്ക്കിത്തിരി വൈറ്റമിൻ തുള്ളികൾ നാവിലിറ്റിച്ചു കിട്ടിയെന്നതാണ് ഒരേ വ്യത്യാസം. എത്ര പുരോഗമനം പറഞ്ഞാലും ബുദ്ധിജീവിത്വം നടിച്ച് ഉടുത്തി റങ്ങിയാലും മലയാളി സമൂഹത്തിൻ്റെ പരിശ്ചേദം ഇങ്ങനെ തന്നെയാണ്. അതാകട്ടെ ശബരിമല വിഷയത്തിലടക്കം നാം തെളിയിച്ചിട്ടുള്ളതാണല്ലൊ. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൻ്റെ നാല്പത്തഞ്ചാം വാർഷികമായ ഇന്ന്,പൊള്ളത്തരത്തോടെ പ്രതികരിക്കുമ്പോൾ ഓർമ്മ വരുന്നത് അടിയന്തരാവസ്ഥാ ന ന്തര കാലത്തെ പൊതു തെരഞ്ഞെടുപ്പിൽ ഉദിഷ്ട കാര്യത്തിന് ഉപകാരസ്മരണയെന്നോണം എഴുന്നേറ്റു നിന്ന് കൈയ്യടിച്ച് വിജയിപ്പിച്ചു വിട്ട ഏക വിഭാഗവും നാo തന്നെയായിരുന്നുവല്ലൊ. എന്താടോ വാര്യ രേ ഞാൻ നന്നാവാത്ത തെന്ന സിനിമ ഡയലോഗുമാത്രം അരങ്ങത്തെ അടുപ്പിൽ നിത്യമായി തിളച്ചു കിടക്കുന്നു
NUDITY ? OR SEX? 2020-06-26 05:21:34
ന്യൂഡിറ്റിയും സെക്സും തമ്മിലുള്ള വ്യത്യാസം അറിഞ്ഞുകൂടാത്ത ഇന്ത്യന്‍ സാംസ്കാരിക വിഡ്ഢികള്‍! Point number 1 ഒരാള്‍ തുണിയില്ലാതെ നിന്നാല്‍ അത് നഗ്നതയാണ്, ലെെംഗികതയല്ല. പരിചിതമായ ചില ഉദാഹരണങ്ങള്‍- 1) സര്‍ജറി ടേബിളില്‍ കിടക്കുന്ന രോഗി 2) ഫെെന്‍ ആര്‍ട്ട് കോളേജില്‍ വരയ്ക്കാന്‍ ഇരുന്നുകൊടുക്കുന്ന മോഡല്‍ 3) കുംഭമേളയ്ക്ക് ചാരം പൂശി തുള്ളുന്നവര്‍ 4) കട്ടകുത്താനും കക്കാ വാരാനും തോട്ടില്‍ ചാടുന്നവര്‍ 5) രാവിലെ സമയം ലാഭിക്കാന്‍ വേണ്ടി ഒന്നിച്ച് കുളിക്കാന്‍ നിര്‍ബന്ധിതരാകുന്ന ലോവര്‍ മിഡില്‍ ക്ലാസ് ഇതിലൊന്നും ലെെംഗികതയില്ല, നഗ്നത മാത്രമേയുള്ളു. Point number 2 ശാരീരികമായ ആഹ്ലാദങ്ങളും ആവിഷ്കാരങ്ങളുമെല്ലാം ലെെംഗികമല്ല. 1) സന്തോഷം വരുമ്പോള്‍ നൃത്തം ചെയ്യുന്നത് 2) സുഹൃത്തുക്കള്‍ പരസ്പരം ആലിംഗനം ചെയ്യുന്നതും ഉമ്മവയ്ക്കുന്നതും 3) നീന്തിക്കുളിക്കുന്നത് 4) ശരീരത്തില്‍ പെയിന്‍റ് ചെയ്യുന്നത് 5) വെയ്ലു കൊള്ളാന്‍ മണ്ണില്‍ കിടക്കുന്നത്. 6)സ്ട്രീക്കിങ്- നഗ്ന ഓട്ടം. ഒരു പ്രതിഷേധമാണ്, ലെെംഗികതയല്ല. Point number 3 Who is the father of Body Politics in India? ഗാന്ധി ആഭ, മനു എന്നീ കൗമാരക്കാരോടൊപ്പം നഗ്നനായി ഉറങ്ങിയത് എന്തിന്? പെണ്‍കുട്ടികള്‍ക്ക് ഗാന്ധി അമ്മയെപ്പോലെയായിരുന്നു. അതുകൊണ്ട് ആ മൂന്നു പേര്‍ക്കും ലെെംഗികവികാരം ഉണര്‍ന്നില്ല. ഇതൊക്കെ രഹസ്യമായി ചെയ്താല്‍ പോരായിരുന്നോ? എന്തിനാ അങ്ങേര് പരസ്യപ്പെടുത്തിയത്? കാരണം അത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയമായിരുന്നു. ബ്രിട്ടീഷുകാരെ തുരത്തുക എന്നതായിരുന്നില്ല ഗാന്ധിയുടെ ലക്ഷ്യം. ഇന്ത്യക്കാരെ ബോധവല്കരിക്കുക എന്നതായിരുന്നു. എന്നിട്ട് ഇന്ത്യക്കാര്‍ക്ക് ബോധം വന്നോ? ഇല്ല. കോണ്‍ഗ്രസുകാര്‍ ഗാന്ധിയെ 'തലയ്ക്ക് വെളിവില്ലാത്ത കിളവന്‍' എന്നു വിളിച്ചു. RSSകാര്‍ വെടിവച്ച് കൊന്നു. ശുഭം. Point number 4 കാഴ്ചശീലങ്ങളെക്കുറിച്ച് അല്പം ജനറല്‍ നോളജ് 1) വിദേശ സിനിമകളില്‍ ന്യൂഡിറ്റിയുണ്ട്, വള്‍ഗാരിറ്റിയില്ല 2) ഇന്ത്യന്‍ സിനിമകളില്‍ ന്യൂഡിറ്റിയില്ല, പകരം ചറപറാ വള്‍ഗാരിറ്റിയുണ്ട് 3) ചുംബനസീന്‍ കണ്ടാല്‍ അപ്പോള്‍ത്തന്നെ സെന്‍സര്‍ ബോര്‍ഡ് കത്രിക വയ്ക്കും. എന്നാല്‍ സ്ത്രീപീഡന രംഗങ്ങള്‍ എങ്ങനെവേണേല്‍ ആകാം. വ്യത്യാസം മനസ്സിലാകാത്തവര്‍ക്കുവേണ്ടി രണ്ട് ഇംഗ്ലീഷ് സിനിമകള്‍ നിര്‍ദ്ദേശിക്കുന്നു Reader Bridges of madison county ന്യൂഡിറ്റിയും പ്രണയവുമെല്ലാം എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് കണ്ടുനോക്കൂ.. ഒട്ടും വള്‍ഗറല്ല. ഇനി മലയാളത്തിലെ രതിനിര്‍വ്വേദം പോലുള്ള ഉടായിപ്പുപടങ്ങളൊക്കെ കണ്ടാലുണ്ടല്ലോ.. അയ്യേ ശര്‍ദ്ദിക്കാന്‍ വരും- ചാണക്യന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക