Image

മഹാനഗരമോ മഹാനരകമോ? (ബി ജോൺ കുന്തറ)

Published on 25 June, 2020
മഹാനഗരമോ മഹാനരകമോ? (ബി ജോൺ കുന്തറ)
നിരവധി, ഒരുസമയം ഇഷ്‌ട്ടപ്പെട്ടിരുന്ന മഹാനഗര താമസം മടുത്തു പരിസര പ്രാന്ത പ്രദേശങ്ങളിലേയ്ക്ക് നീങ്ങുന്നു.ഒരു മാസമാകുന്നു രാജ്യം, പട്ടണങ്ങളിൽ തികഞ്ഞ അരക്ഷിതാവസ്ഥയുടെ നിഴലിൽ.ലഹളകൾ, കൊള്ളയടി, തീവയ്‌പ്‌.

ജോർജ് ഫ്ലോയിഡ് കൊലയിലുള്ള അമർഷം ഇപ്പോൾ കേൾക്കുവാനില്ല എന്നാൽ പ്രതിഷേധം മറ്റുമുഖങ്ങങ്ങളിൽ.പോലീസിനെ പിരിച്ചുവിടുക, പ്രതിമകൾ നശിപ്പിക്കുക, സിറ്റികൾ കീഴടക്കുക.പൊതുവെ അരാജകത്വം സൃഷ്ടിക്കുക.
പോലീസ് പൊതുവെ അധിക്ഷേപിക്കപ്പെടുന്നു, സ്റ്റേഷനുകൾ അഗ്നിക്ക് ഇരയാകുന്നു, 911 വിളികൾ പലതും പ്രതികരിക്കപ്പെടുന്നില്ല, സ്വയ ജീവിതം സംരക്ഷിക്കുന്നതിന് പലരും പിരിഞ്ഞുപോകുന്നു.

2020 തിരഞ്ഞെടുപ്പ് തീർച്ചയായും സാധാരണ കേൾക്കുന്ന വിവാദവിഷയങ്ങൾ ആസ്പദമാക്കി ആയിരിക്കില്ല. സാമ്പത്തിക മാന്ന്യവും, കോവിഡ് 19 നും പിന്തള്ളപ്പെട്ടിരിക്കുന്നു. ട്രംപിനെതിരെ ബൈഡൻ എന്നതിനുപരി ഇന്നത്തെ പ്രധാന വാദവിഷയം അമേരിക്ക ഒരു വംശീയ വിരോധ രാജ്യമോ? ഒരുപറ്റംകുപിത ജനാവലി തിരഞ്ഞെടുപ്പുഗതി സ്വന്തമാക്കിയിരിക്കുന്നു.

പലരും കെട്ടുകാണും ഒരു കുട്ടികളുടെ കഥ പട്ടണത്തിലെ എലി ഗ്രാമീണ എലി. ഇവർ കസിൻസ് ആയിരുന്നു ഒരു ദിനം പട്ടണഎലി ഗ്രാമത്തിൽ പോയി തൻറ്റെ കസിനെ കാണുന്നതിന്. വളരെ നാളുകൾക്കുശേഷം തമ്മിൽ കണ്ടപ്പോൾ ഇരുവർക്കും സന്ദോഷമായി നാട്ടുംപുറ എലി കസിനെ അന്ന് രാത്രി അവിടെ അന്തി ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും ക്ഷണിച്ചു പട്ടണഎലി അതുസ്വീകരിച്ചു.
മങ്ങിയ വെളിച്ചത്തിൽ ഇരുവരും ഒരു ചെറിയ തടിക്കഷണത്തിൻറ്റെ അരുകിൽ ഇരുന്നു. നാട്ടുംപുറ ഭക്ഷണം കൊണ്ടുവന്നു കുറച്ചു ധാന്യവും മറ്റു സസ്യ ഭക്ഷണവും. ഭക്ഷണം കഴിക്കുന്നതിനിടയിൽ സിറ്റി മൗസ് പറഞ്ഞു താൻ എന്നും കഴിക്കുന്നത് നല്ല ചീസ് കേക്ക് ഇവയൊക്കെ താമസിക്കുന്നതും ഒരു കൊട്ടാരം പോലുള്ള വീട്ടിൽ.

ഇതെല്ലാം കേട്ട് ഗ്രാമീണ എലിയുടെ ജിജ്ഞാസ വർധിച്ചു തീരുമാനിച്ചു പിറ്റേന്ന് കസിൻറ്റെ കൂടെ പട്ടണത്തിൽ പോകുവാൻ. രാവിലെ യാത്ര തുടങ്ങി സന്ധ്യ ആയപ്പോൾ പട്ടണത്തിൽ ഒരു വലിയ വീടിൻറ്റെ മുന്നിലെത്തി പട്ടണ എലി പറഞ്ഞു എവിടാണ് താൻ താമസിക്കുന്നത്. പുറകിൽ ഒരു ചെറിയ ദ്വാരം കാട്ടിക്കൊടുത്തു രണ്ടാളും അതിൽ കൂടി വീട്ടിനുള്ളിൽ കടന്നു.

ആ സമയം വീട്ടുടമകൾ ഭക്ഷണം കഴിഞ്ഞു ഉമ്മറത്തേക്ക് പോയി അപ്പോളും മേശപ്പുറത്തും പരിസരത്തും  മറ്റും കഴിച്ച പാത്രങ്ങളിൽ പലേതരം ഭക്ഷണം. ഇത് നല്ലൊരവസരം എന്നു കണ്ട പട്ടണ എലി കസിനെ ഡിന്നർ കഴിക്കുന്നതിന് മേശയിലേയ്ക് കൂട്ടിക്കൊണ്ടുപോയി ഇരുവരും ചീസ് കഷണങ്ങൾ തിന്നുവാൻ തുടങ്ങി. ഗ്രാമീണ എലിക്ക് അസൂയ തോന്നി കസിനോട് എന്തു നല്ല ഭക്ഷണമാണ് ഇയാൾ എന്നും കഴിക്കുന്നത്.

പെട്ടന്ന് ഒരു പൂച്ച ഡൈനിങ്ങ് മുറിയിൽ എത്തിയത് എലികൾ കണ്ടു പട്ടണ എലി വിളിച്ചു പറഞ്ഞു ഓടിക്കോ ഓടിക്കോ രണ്ടാളും ജീവനും കൊണ്ട് ഓടി പൂച്ചയും പുറകെ ഭാഗ്യത്തിന് ചെറിയ ദ്വാരത്തിൽ കൂടി പൂച്ചക്ക് മറുവശത്തു എത്തുന്നതിനു പറ്റിയില്ല എലികൾ രക്ഷപ്പെട്ടു.

ഈ അവസ്ഥയിൽ ഗ്രാമീണ എലിയുടെ എല്ലാ ചിന്തകളും മാറി എങ്ങിനെ ഇതുപോലുള്ള വീട്ടിൽ എപ്പോഴും പേടിച്ചു താമസിക്കുവാൻ പറ്റും തൻറ്റെ ആഡംബര രഹിത നാട്ടുംപുറ വീടും കോണും പയറും എല്ലാം തന്നെ നല്ലത് താമസിയാതെ എലി തിരികെ പോയി.

നിരവധി മാധ്യമങ്ങളുടെയും സോഷ്യൽ മാധ്യമങ്ങളുടെയും സഹായത്തിൽ, പടർത്തുന്ന വാർത്തകൾ ചിന്താഗതികൾ അമേരിക്ക തുടക്കം മുതലേ ഒരു വംശീയ വിരോധ രാജ്യം അതിന് മാറ്റം വന്നിട്ടില്ല എന്നാൽ കൂടുതൽ മോശമായിരിക്കുന്നു ഇനി ഒരു പ്രതിവിധി മാത്രം നശിപ്പിക്കുക എന്നിട്ട് വീണ്ടും നന്നായി പണിയുക.
വരുന്ന തിരഞ്ഞെടുപ്പ് ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ പാർട്ടികൾ തമ്മിൽ മാത്രമുള്ള ഒരു മത്സരം ആയിരിക്കില്ല. രണ്ടു വ്യവസ്ഥിതികൾ തമ്മിലുള്ള മത്സരം മുന്നിൽ.ഭൂരിപക്ഷം ജനതയും തുടരുന്ന നിലവിലുള്ള വ്യവസ്ഥിതികൾ  തെറ്റുകുറ്റങ്ങൾ കാണാം എങ്കിലും സമഗ്രമായ ഒരുമാറ്റം ആഗ്രഹിക്കാത്തവർ.
എതിര്വകശo, അമേരിക്ക മോശം നന്നാകില്ല മാറേണ്ടിയിരിക്കുന്നു ഒരു സോഷ്യൽ വിപ്ലവത്തിൽ കൂടി മാത്രമേ ഇത് സാധ്യമാകൂ. കറുത്ത വർഗ്ഗക്കാരുടെ ജീവനു മാത്രമേ കൂടുതൽ വിലയുള്ളൂ. കഴിഞ്ഞ കാല തരം തിരുവുകളിൽ ഇപ്പോൾ പശ്ചാത്തപിക്കുന്ന നിരവധി ചെറുപ്പക്കാരും ഇതിൽ കൂടിയിരിക്കുന്നു.ഇവിടെ ഡെമോക്രാറ്റ് പാർട്ടി നേതാക്കൾ ഒരു തികഞ്ഞ ചിന്താകുഴപ്പത്തിൽ എവിടെ നിൽക്കണം?

അമേരിക്ക മാത്രമേ ഈ ലോകത്തു ഇന്നൊരു രാജ്യമുള്ളു എല്ലാ വിധ ലോക ജനതയേയും ഇവിടെ നിയമാനുസൃതമായി എത്തുന്നവരെ തുറന്ന മനസോടെ ഇങ്ങോട്ട് സ്വീകരിക്കുന്ന ഒരു രാജ്യം.നിയമപരമായ വര്ഗ്ഗ ,ലിംഗ വിവേചനം ഭരണ രംഗത്തു, തൊഴിൽ മേഖലകളിൽ നടമാടുന്നു എന്ന് ആർക്കും പറയുവാൻ പറ്റില്ല.
ഈ സാഹചര്യത്തിൽ നവംബറിൽ വോട്ടിങ് ബൂത്തുകളി എത്തുന്ന ജനതയെ ഏതുതരം ചേദോവികാരമായിരിക്കും നയിക്കുന്നത് പുര കത്തിച്ചു വീണ്ടും പണിയണമോ അതോ അറ്റകുറ്റ പണികൾ തീർത്തു ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നോ കാത്തിരുന്നു കാണാം.


Join WhatsApp News
Boby Varghese 2020-06-25 11:11:09
The Democrats openly support riots, looting, arson, anarchy. For them," war is peace and hell is heaven". They are determined to defeat law and order from America forever.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക