അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യത്ത് ഒരു ചാനലിനുവേണ്ടി കൊടുത്ത ഒരഭിമുഖത്തില്‍ മലയാളത്തിലെ പ്രമുഖ നടന് സ്വന്തം അഭിപ്രായം പറഞ്ഞതാണ് വനിതകളെയും വനിതാ കമ്മീഷനെയും ചൊടിപ്പിച്ചത് . ശ്രീനിവാസന്റെ വീട്ടിലേക്കു മാര്‍ച്ച് ചെയ്തുകൊണ്ട് അവരുടെ പ്രതിഷേധവും രേഖപ്പെടുത്തി.
ശ്രീനിവാസനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുള്ള ഭീഷണി വേറേയും . ഇതറിഞ്ഞിട്ടു അദ്ദേഹം പറഞ്ഞ ഒരു കമ്മന്റാണ് അതിലും രസകരം.
'ഒത്തിരിനാളായി ഒന്ന് ജയിലില്‍ കിടക്കണം എന്നൊരാഗ്രഹംകൂടിയുണ്ട്. അവിടെയാകുബോള് സ്വസ്ഥമായി എന്റെ പുതിയ തിരക്കഥയും തീര്‍ക്കാം'
എന്നിട്ടു അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആ ചിരിയും.
ഇനി നടന് ശ്രീനിവാസന് പറഞ്ഞതില്‍നിന്നും എനിക്ക് മനസ്സിലായതു പറയാം .
കിന്‍ഡര്‍ ഗാര്‍ട്ടന്‍ തൊട്ടു കൊച്ചുകുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തണം എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയിലൊക്കെ പ്രീ സ്കൂളിലും കെ ജി യിലും പുരുഷന്മാരും സ്ത്രീകളും പഠിപ്പിക്കുന്നുണ്ട്. അവരെല്ലാം പ്രത്യകം പരിശീലനം കിട്ടിയവരുമാണ്. അംഗന്‍വാടിയില്‍ സ്ത്രീകള്‍ക്ക് മാത്രമേ പഠിപ്പിക്കാന്‍ പാടുള്ളൂ എന്നൊരു നിയമമുണ്ടായിരുന്നെങ്കില്‍ പോലും അത് പുരുഷ വിരുദ്ധമെന്നു പറയാന്‍ പറ്റുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
ജപ്പാനിലും മറ്റു വിദേശരാജ്യങ്ങളിലുമുള്ള നിലവാരം പ്രീ സ്കൂളിലും കെ ജി യിലും നമ്മുടെ നാട്ടില്‍ ഇല്ല എന്നാണ് സൂചിപ്പിച്ചത്. അല്ലാതെ അങ്കണവാടി അധ്യാപകരെ അപമാനിക്കുന്നതായി തോന്നിയിട്ടില്ല. ശ്രീനിയേട്ടനല്ല ഏതു ഇന്ത്യന്‍ പൗരനും അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള അവകാശമുണ്ട് .
അദ്ദേഹം ഒരുക്കലും ആരെയും പേടിച്ച് ഒന്നിനും പ്രതികരിക്കാതിരുന്നിട്ടില്ല . രാഷ്ട്രീയക്കാരെപോലും മുഖം നോക്കാതെ വിമര്‍ശിച്ച 'സന്ദേശ'വും 'വരവേല്‍പ്പും മിഥുനവും പോലെയുള്ള സിനിമകള്‍ ഇപ്പോഴും ചര്‍ച്ചചെയ്യപെടുന്നതും അതുകൊണ്ടു മാത്രമാണ് . ശ്രീമതി ജോസഫൈനിന്റെ നേതൃത്വത്തിലുള്ള വനിതാ കമ്മീഷന് പല്ലും നഖവും പോയ വെറും കടലാസു പുലിയാണെന്ന് ആര്‍ക്കാണറിയാത്തത് . എന്തായാലും കാത്തിരുന്നു കാണാം . see also