Image

37 വര്‍ഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന കേന്ദ്രകമ്മിറ്റിനേതാവായ കലാമിന് നവയുഗത്തിന്റെ വികാരനിര്‍ഭരമായ യാത്രയയപ്പ്.

Published on 27 June, 2020
 37 വര്‍ഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന കേന്ദ്രകമ്മിറ്റിനേതാവായ കലാമിന് നവയുഗത്തിന്റെ വികാരനിര്‍ഭരമായ യാത്രയയപ്പ്.
ദമ്മാം: നീണ്ട 37 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടു കൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റി അംഗവും, അല്‍ഹസ്സ മേഖല സഹഭാരവാഹിയുമായ കലാം കരുകോണിന്  നവയുഗം സാംസ്‌ക്കാരികവേദിയുടെ വിവിധ കമ്മിറ്റികള്‍ യാത്ര അയപ്പ് നല്‍കി . 

അല്‍ഹസ്സയില്‍ വെച്ച്  കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടന്ന ലളിതമായ ചടങ്ങില്‍ വെച്ച്, അല്‍ഹസ്സ മേഖല സെക്രട്ടറി ഇ എസ്  റഹിം തൊളിക്കോട് നവയുഗം കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം കലാമിന് കൈമാറി.

അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ ഉപഹാരം നവയുഗം കേന്ദ്രകമ്മിറ്റിഅംഗം കമ്മിറ്റി സിയാദ് കൊല്ലവും, ജീവകാരുണ്യവിഭാഗത്തിന്റെ ഉപഹാരം ജീവകാരുണ്യ കണ്‍വീനറും കേന്ദ്രകമ്മിറ്റിയംഗവുമായ  ലത്തിഫ് മൈനാഗപ്പള്ളിയും, മസറോയി യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രെട്ടറി സാജിദും,  കലാമിന് സമ്മാനിച്ചു.

നവയുഗം അല്‍ഹസ്സ മേഖല ഉണ്ണി മാധവന്‍, മേഖല നേതാക്കളായ നാസര്‍കൊല്ലം, ബദര്‍ കുളത്തുപ്പുഴ, സുല്‍ഫിവെഞ്ഞാറമൂട്, അമീര്‍ എന്നിവര്‍ പങ്കെടുത്തു.

കൊല്ലം അഞ്ചല്‍ കരുകോണ്‍ സ്വദേശിയായ  കലാം, 1983 മുതല്‍ അല്‍ ഹസയിലെ പ്രമുഖ ഇന്‍ഞ്ചിനിയറിങ്  കണ്‍സല്‍ട്ടന്റ് ആയ അല്‍ ബറാഖ് കമ്പനിയില്‍ ഡ്രാഫ്റ്റ്മാനായി സേവനം അനുഷ്ടിക്കുകയായിരുന്നു. നവയുഗത്തിന്റെ തുടക്കകാലം മുതല്‍ സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം അല്‍ഹസ്സയിലെ സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യമേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

 37 വര്‍ഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന കേന്ദ്രകമ്മിറ്റിനേതാവായ കലാമിന് നവയുഗത്തിന്റെ വികാരനിര്‍ഭരമായ യാത്രയയപ്പ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക