Image

ചെറുപുഷ്പഗിരിയിൽ നിന്ന് പുഷ്പഗിരി വരെ : മുരളി കൈമൾ

Published on 27 June, 2020
ചെറുപുഷ്പഗിരിയിൽ നിന്ന് പുഷ്പഗിരി വരെ : മുരളി കൈമൾ

ഹൃദയത്തിൽ ദൈവത്തിന്റെ കൈ ഒപ്പുമായി ജന്മമെടുക്കാൻ വളരെ കുറച്ചു പേർക്കേ ഭാഗ്യമുണ്ടാകുകയുള്ളു
അത്തരം വ്യക്തിതങൾ ഭുമിയിൽ നിന്ന് മറഞ്ഞാലും , നക്ഷത്രങളായി വാനിൽ നിറഞ്ഞു നിൽക്കും.....
ആയിരം വർഷം, ലക്ഷങൾക്ക് പ്രകാശം ചൊരിഞ്ഞ് ആ നക്ഷത്രങൾ നമ്മെ അനുഗ്രഹിക്കും

കോട്ടയത്തിനടുത്തെ ഒളശ എന്ന ഗ്രാമം അങ്ങിനെ ഒരു വിശിഷ്ട ജന്മത്തിന് സാക്ഷ്യം വഹിച്ചു. കളപ്പുരക്കൽ വീട്ടിലെ അബ്രഹാം തരകന്റെയും , അച്ചാമ്മയുടെയും പ്രഥമ പുത്രൻ ... യാക്കുബ് എന്ന് പേര് ചൊല്ലി വിളിച്ച ആ കുട്ടിയുടെ ജനനം 1891 ഫെബ്രുവരി മാസം 21 നായിരുന്നു എന്ന് ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നു. 
പക്ഷേ അതിന് എത്രയോ കാലം മുൻപ് ഈ കുട്ടി ദൈവ വചന പ്രഘോഷണം ചെയ്യുന്ന ഉത്തമ പുരുഷനാവും എന്ന് മാലാഖമാർ ഉറപ്പിച്ചിരുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം MD സെമിനാരി സ്ക്കൂളിൽ പഠിച്ച് അവിടെ തന്നെ അദ്ധ്യാപനായെങ്കിലും, തന്റെ വഴി ആത്മീയതയുടെതാണ് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം എത്തിപ്പെട്ടത് ഫാദർ ഗീവറുഗീസ് പണിക്കരുവീട്ടിൽ അഛന്റെ സന്നിധിയിലായിരുന്നു. 
പിൽക്കാലത്ത് ആർച്ച്ബിഷപ്പായി മാറിയ മാർ ഇവാനിയോസ് തിരുമേനി യായിരുന്നു പണിക്കരുവീട്ടിൽ അഛൻ.
ഉത്തമ ശിഷ്യനെ കണ്ടെത്തിയ ഗുരുവായിരുന്നു അക്കാലത്തെ MD സ്ക്കൂൾ പ്രഥമാധ്യാപകൻ കൂടി ആയിരുന്ന മാർ ഈവാനിയോസ് തിരുമേനി .
ഡീക്കൻ ആയി മാറിയ യാക്കോബിനെ സെറാംപൂ രിലേക്ക് കൊണ്ടുപോയത് മാർ ഈ വാനിയോസ് തിരുമേനി തന്നെയായിരുന്നു, കാരണം അക്കാലത്ത് തിരുമേനി സെറാംപൂരിലെ സെമിനാരി  പ്രൊഫസറായി മാറി കഴിഞ്ഞിരുന്നു.
വലിയ തുടക്കങളിലേക്ക് ഉള്ള ചെറിയ കാൽ വെയ്പ്പ് .
ബഥനി ആശ്രമം എന്ന മഹാ പ്രസ്ഥാനം മാർ ഇവാനിയോസ് തിരുമേനി പടുത്ത് ഉയർത്തിയപ്പോൾ , തിരുമേനിയുടെ നിഴലായി, സഭാ സേവകനായി ഫാദർ യാക്കോബായി ഈ പുണ്യ ആത്മാവ് നില കൊണ്ടു .
റീയൂണിയൻ പ്രസ്ഥാനം കരുത്താർജ്ജിക്കാൻ യാക്കോബ് അഛന്റെ സംഭാവനകൾ ഏറെയാണ്.
ബഥനി സന്യാസ സമൂഹത്തിലെ ആദ്യ അഛന്മാരിൽ ഒരാളായി മാറിയ യാക്കോബ് അച്ചൻ സന്യാസത്തിലെ തുടക്കകാരുടെ ഗുരുവും നാഥനുമായി .
പടി പടിയായി സന്യാസ സമൂഹത്തിൽ ഉയർന്ന് സീറോ മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലയിലെ പ്രഥമ മെത്രാപ്പോലിത്തയായി അദ്ദേഹം അവരോധിക്കപ്പെട്ടു.

ചെറിയ തുടക്കങൾ സമൂഹത്തെ സമൂലം മാറ്റി മറിക്കുന്ന വലിയ ചലനങളായി മാറുന്നതിന് ഉദ്ദാഹരണമാണ് യാക്കോബ് മാർ തെയോഫീലീസ് തിരുമേനിയുടെ പ്രവർത്തികൾ .

ചെറു പുഷ്പഗിരി കുന്നിൽ, ചെറിയ കെട്ടിടത്തിൽ തിരുവല്ലാ രൂപതയുടെ അധിപനായി തിരുമേനി സ്ഥാനമേറ്റത് മാറ്റങ്ങളുടെ തുടക്കകാരനായിട്ടാണ്.
ഇന്ന് തിരുമേനിയുടെ കര സ്പർശമേറ്റ സ്ഥലത്ത് തല ഉയർത്തി നിൽക്കുന്നത് പുഷ്പഗിരി മെഡിക്കൽ കോളേജ്, മാത്രമല്ല,സൂപ്പർ സെപ്ഷ്യാലിറ്റി ആശുപത്രിയും, ആതുര ശുശ്രൂഷ കേന്ദ്രങളുമാണ്.

അറുപതു വർഷത്തിലേറെയായി ആതുര ശുശ്രൂഷാ രംഗത്ത് മികവിന്റെ ഉദാഹരണമായി പുഷ്പഗിരി തല ഉയർത്തി നിൽക്കുന്നത് തിരുമേനിയുടെ അനുഗ്രഹം മൂലമാണ് .
1933 ൽ റോമിൽ എത്തി പയസ്സ് X1 മാർപാപ്പയുടെ ആശീർവാദം അദ്ദേഹം ഏറ്റുവാങ്ങി.
തിരുവല്ലയിൽ ആത്മീയതയുടെ  വിത്തുകൾ പാകി, അവയിൽ നിന്ന് ഉത്തമ ഫലങൾ സമൂഹത്തിന് തേയോഫലീസ് തിരുമേനി സമ്മാനിച്ചു ,
പള്ളികൾ, സ്കൂളുകൾ, സെന്റ് ജോസഫ് മുദ്രാലയം , സാക്ഷി സംഘം എല്ലാം ആ മഹാ തപസ്വിയുടെ ദീർഘ വീക്ഷണത്തിൽ ഉയിരെടുത്തവയായിരുന്നു.

അനാരോഗ്യം മൂലം മാർ സേവാറിയോസ് തിരുമേനിക്ക് അധികാരം കൈമാറി ,തീവ്ര പ്രാർത്ഥനയിലും, ധ്യാനത്തിലും മുഴുകിയ തേയോഫലീസ് തിരുമേനി 1956 ജൂൺ 27 ന് കാലം ചെയ്തു.
സീറോ മലങ്കര കാത്തോലിക്കാ സഭയുടെ ഈ പുണ്യ ചരിതന്റെ തിരുശേഷിപ്പുകൾ തിരുവല്ലാസെന്റ് ജോൺസ് കത്തീഡ്രലിലാണ് അടക്കം ചെയ്തിരിക്കുന്നത്.
തിരുമേനിയുടെ ചെറുപുഷ്പഗിരിയിലെ അരമന ഇന്ന് പുഷ്പഗിരി ഗ്രൂപ്പ് സ്ഥാപനങളുടെ CEO യുടെ ആസ്ഥാനമാണ്.
പിതാവ് ആഗ്രഹിച്ചതു പോലെ അതിനോട് ചേർന്നു തല ഉയർത്തി നിൽക്കുന്ന ചാപ്പൽ .

ജൂൺ 27 തിരുമേനിയുടെ ഓർമ്മ പെരുനാൾ ദിനം .

ആ പുണ്യചരിതന്റെ ഓർമ്മകളമായി തല ഉയർത്തി പുഷ്പഗിരി
ചെറുപുഷ്പഗിരിയിൽ നിന്ന് പുഷ്പഗിരി വരെ : മുരളി കൈമൾചെറുപുഷ്പഗിരിയിൽ നിന്ന് പുഷ്പഗിരി വരെ : മുരളി കൈമൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക