തനുവൊരലങ്കാരമാകുന്നു ചിലര്ക്കിതാ
തുറന്നുകാട്ടാനൊരുങ്ങുന്നെവിടേയും
നഗ്നമേനി കണ്ടാനന്ദം പൊഴിയുന്നൊരു
കൂട്ടമിവിടെയുണ്ടെന്ന മുന്വിധിയിലവള്
മാതൃത്വത്തിന്നലങ്കാരമാകേണ്ടവള് മഹതിയാകാനൊരുങ്ങുന്നു മറനീക്കി
ഭ്രാന്തമാം ചിന്തകളിലാണവളുടെ നാട്യവും
കുപ്രസിദ്ധിയിലവള് പ്രസിദ്ധി നേടുന്നു
സമൂഹമാധ്യമങ്ങളില്‍ നിറയുന്നു തരംഗമായ്
സ്ത്രീയെന്ന ശബ്ദത്തെ മുഖം കുനിപ്പിച്ചതാ
വികട വിചാരങ്ങള്‍ ന്യായീകരിച്ചു കൊണ്ടവള്‍
പൊട്ടിച്ചിരിക്കുന്നൊരുഭ്രാന്തിയെപ്പോല്
നാടിന്നഭിമാനമേകാനൊരു കൂട്ടരുണരുമ്പോള്
മദമിളകിയൊരാന പോല്‍ ചില കൂട്ടര്
നമ്രശിരസ്കയായി പോകുന്നു ഞാനും
അവനിയിലീജന്മങ്ങള് പുനര്‍ ജനിക്കാതിരിക്കട്ടെ
അവകാശമുണ്ടവള്ക്കവനിയിലെന്തിനും
അപരാധമാകാതിരിക്കുന്നതേതിനും മാനിക്കുക അമ്മയെന്നൊരാശബ്ദത്തെ
ആദരിക്കപ്പെടാനിവിടെയെക്കാലവും.....