Image

അന്തരിച്ച സിനിമാനടന്‍ അബിയുടെ പിതാവും പൊതുപ്രവര്‍ത്തകനുമായിരുന്ന എം ബാവ അന്തരിച്ചു

Published on 27 June, 2020
അന്തരിച്ച സിനിമാനടന്‍ അബിയുടെ പിതാവും പൊതുപ്രവര്‍ത്തകനുമായിരുന്ന എം ബാവ അന്തരിച്ചു

കൊച്ചി: അന്തരിച്ച സിനിമ നടന്‍ അഭിയുടെ പിതാവും മൂവാറ്റുപുഴയിലെ പൊതുപ്രവര്‍ത്തകനുമായിരുന്ന ആസാദ് റോഡ്, തടത്തിക്കുടി (തൊങ്ങനാല്‍) എം.ബാവ (93) അന്തരിച്ചു. 


കേരളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരളാ എന്‍ജിഒ ഫ്രണ്ടിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്നു പൊതുമരാമത്ത് വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായിരുന്നു.എന്‍ജിഒ യൂനിയന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം, ഗവ. സര്‍വ്വീസ് സൊസൈറ്റി എന്നിവയുടെ സ്ഥാപക പ്രസിഡന്റാണ്.


പതിനഞ്ചു വര്ഷം മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജുമാ അത് പ്രസിഡണ്ട് ആയിരുന്നു . എംഇഎസ്, ജമാ അത്ത് കൗണ്‍സില്‍ എന്നിവയുടെ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്


അമീര്‍ നവാസ് (ബിസിനസ്), ക്ലീന്‍ കേരളാ മിഷന്‍ മുന്‍ മാനേജിംഗ് ഡയറക്റും ദേശീയ സമ്ബാദ്യ പദ്ധതി ഡയറക്ടറും കുടുംബശ്രീ കോ- കോര്‍ഡിനേറ്ററുമായിരുന്ന കബീര്‍ ബി. ഹാറൂണ്‍, റസിയ എന്നിവര്‍ മറ്റു മക്കളാണ്. ഭാര്യ എഴുത്താനിക്കാട്ട് കുടുംബാംഗവും ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിട്ട. സൂപ്രണ്ടുമായ ഉമ്മാക്കുഞ്ഞ്. മരുമക്കള്‍: ഷെറീന അമീര്‍നവാസ്, ജുബിന കബീര്‍, സുനില ഹബീബ്, റ്റി. എ. ഷംസുദ്ദീന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക