Image

ഫ്രീഡം സൺഡേ - വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ജൂൺ 28-ന് ഡാളസ്സിൽ

പി.പി.ചെറിയാൻ Published on 28 June, 2020
ഫ്രീഡം സൺഡേ - വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ജൂൺ 28-ന് ഡാളസ്സിൽ

ഡാളസ്:- ഫ്രീഡം സൺഡേ ആഘോഷങ്ങളുടെ ഭാഗമായി യു.എസ്.വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ജൂൺ 28 ഞായറാഴ്ച രാവിലെ 10-45 ന് ഡാളസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ സർവീസിൽ പങ്കെടുത്ത് സന്ദേശം നൽകുന്നു.
അമേരിക്കൻ ഫ്രീഡം ആൻറ് സ്പിരിച്ച്വൽ ഫൗണ്ടേഷൻ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് 14,000 പേർക്ക് ഇരിക്കാവുന്ന ഡാളസിലെ ഏറ്റവും വലിയ ദേവാലയത്തിൽ യു.എസ് .ഹൗസിങ് സെക്രട്ടറി  ബെൻ കാർസ നുമൊത്താണ് മൈക്ക് പെൻസ് എത്തുന്നത് .യു.എസ്.സെനറ്റർ ജോൺ കോന്നനും പരിപാടിയിൽ പങ്കെടുക്കും.
ഞായറാഴ്ച 10-45 ന് ആരംഭിക്കുന്ന ചർച്ച് സർവീസിന് രാവിലെ 8 മണി മുതൽ തന്നെ പ്രവേശനം ആരംഭിക്കുമെന്നും കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ 3000-ൽ താഴെ ആളുകൾക്ക് മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്നും ചർച്ച് സീനിയർ പാസ്റ്ററും ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ഡോ. റോബർട്ട് ജഫ്രസ് പറഞ്ഞു.
ദേവാലയത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് , ടെംപറേച്ചർ പരിശോധിക്കുമെന്നും പാസ്റ്റർ പറഞ്ഞു. പങ്കെടുക്കുന്നതിന് താൽപ്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.മാസ്ക് ധരിക്കാനും സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.
ഫ്രീഡം സൺഡേ - വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ജൂൺ 28-ന് ഡാളസ്സിൽ
ഫ്രീഡം സൺഡേ - വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ജൂൺ 28-ന് ഡാളസ്സിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക