Image

എ.ആര്‍. റഹ്മാന്റെ ഹൃദയരാഗങ്ങളിലൂടെ ഒരു വൈദികന്റെ സംഗീതയാത്ര

Published on 28 June, 2020
 എ.ആര്‍. റഹ്മാന്റെ ഹൃദയരാഗങ്ങളിലൂടെ ഒരു വൈദികന്റെ സംഗീതയാത്ര


വിയന്ന: എ.ആര്‍ റഹ്മാന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന മെലഡികള്‍ കോര്‍ത്തിണക്കി സംഗീതാഞ്ജലിയുമായി ഓസ്ട്രിയയില്‍ നിന്നുള്ള വൈദികന്‍. വിയന്ന യൂണിവേഴ്‌സിറ്റിയില്‍ കോറല്‍ കണ്ടക്ടിങ്ങിലും പിയാനോയിലും ഗവേഷണം നടത്തുന്ന ഫാ. ജാക്സണ്‍ സേവ്യറാണ് 'മദ്രാസ് മോസാര്‍ട്ടിന്റെ ഹൃദയരാഗങ്ങള്‍ 'എന്ന പേരില്‍ സംഗീത ഉപഹാരം സമര്‍പ്പിച്ചിരിക്കുന്നത്.

റഹ്മാന്‍ സംഗീതത്തിന്റെ കടലാഴം വ്യക്തമാക്കുന്ന മനോഹരമായ അഞ്ച് ഈണങ്ങളുടെ സമാഹാരം പിയാനോയില്‍ വായിച്ച് വയലിന്റേയും ഫ്‌ലൂട്ടിന്റേയും അകമ്പടിയോടെ കമ്പോസ് ചെയ്തിരിക്കുന്ന വീഡിയോ, ജാക്സണ്‍ സേവ്യര്‍ എന്ന യൂട്യൂബ് ചാനലില്‍ ആണ് അപ് ലോഡ് ചെയ്തിരിക്കുന്നത്. സാമ്പ്രദായിക സംഗീതത്തില്‍ നിന്നും മാറി, പാട്ടുകളുടെ പ്രപഞ്ചത്തില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ താളം കേള്‍പ്പിച്ച റഹ്മാന്റെ വലിയൊരു ആരാധകന്‍ കൂടിയാണ് ഫാ. ജാക്സണ്‍.

അമേരിക്കയില്‍ പോലീസുകാരനാല്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ലോയിഡിന്റെ സ്മരണാര്‍ഥം I can't breathe എന്നപേരില്‍ ജെറിന്‍ ജോസ് പാലത്തിങ്കല്‍ എന്ന വൈദികനുമായി ചേര്‍ന്ന് ഫാ. ജാക്സണ്‍ അവതരിപ്പിച്ച ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. മ്യൂസിക്കല്‍ കണ്‍സേര്‍ട്ടുകള്‍, സ്ട്രീറ്റ് പെര്‍ഫോമന്‍സുകള്‍, പിയാനോ ട്യൂട്ടോറിയല്‍, മ്യൂസിക് മോട്ടിവേഷണല്‍ ടോക്കുകള്‍, ക്രിസ്തീയ ഭക്തിഗാനങ്ങള്‍, പിയാനോ കവര്‍ എന്നിവയാണ് എറണാകുളം ചമ്പക്കര സ്വദേശിയായ ഫാ. ജാക്‌സന്റെ സംഗീതയാത്രയിലെ ഇഷ്ടവിഭവങ്ങള്‍.

www.youtu.be/YNs2d16b3b8

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക