Image

അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ്' സംഘടിപ്പിച്ചു

Published on 28 June, 2020
 അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ്' സംഘടിപ്പിച്ചു

അബുദാബി : അങ്കമാലി എന്‍ആര്‍ഐ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍, അബുദാബി ബാങ്കുമായി സഹകരിച്ച് 'രക്തദാന ക്യാമ്പ്' സംഘടിപ്പിച്ചു. സംഘടനയിലെ അംഗങ്ങളുടെയും, അഭ്യുദയകാംക്ഷികളുയും സഹകരണത്തോടെ തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ആന്റിയ അബുദാബി രക്തദാനക്യാംപ് സംഘടിപ്പിച്ചത്. കോവിഡ് 19-ന്റ് പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാമാനദണ്ഡങ്ങളോടെ നടത്തപ്പെട്ട രക്തദാനക്യാമ്പിലൂടെ ഏകദേശം 100 യൂണിറ്റ് രക്തം ദാനം ചെയ്യാന്‍ കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.

പ്രസിഡന്റ് നീന തോമസ്, സെക്രട്ടറി റോബിന്‍ തോമസ്, ട്രെഷറര്‍ റെജി ജോസന്‍, രക്തദാനക്യാമ്പ് കണ്‍വീനര്‍മാരായ അനില്‍ ജോര്‍ജ് , അനീറ്റ ജോയ്, റിജു കാവാലിപ്പാടന്‍, ബോബി സണ്ണി , സാജു പൗലോസ്, ജോയ് ജോണി എന്നിവര്‍ നേതൃത്വം വഹിച്ചു.

റിപ്പോര്‍ട്ട് : അനില്‍ സി.ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക