Image

ഹൈവോള്‍ട്ടേജ് ആക്ഷനുമായി വിശാലിന്റെ ചക്ര; ട്രെയിലര്‍

Published on 28 June, 2020
ഹൈവോള്‍ട്ടേജ് ആക്ഷനുമായി വിശാലിന്റെ ചക്ര; ട്രെയിലര്‍


വിശാലിന്റെ പുതിയ  സിനിമയായ ' ചക്ര ' യുടെ  മലയാളം ട്രെയിലര്‍ ' സൂപ്പര്‍ സ്റ്റാര്‍ ' മോഹന്‍ ലാല്‍ പുറത്തിറക്കി. ത്രസിപ്പിക്കുന്ന ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ചിത്രമാണിതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. സൈബര്‍ ക്രൈമിന്റെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണിതത്രെ. ഒപ്പം ഗൗരവമേറിയ ഒരു സാമൂഹിക പ്രശ്‌നത്തിലേക്കും ചിത്രം വിരല്‍ ചൂണ്ടുന്നു.തമിഴ്,മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷളിലായിട്ടാണ് 'ചക്ര ' പ്രദര്‍ശനത്തിനെത്തുക. മറ്റു ഭാഷകളില്‍  'ചക്ര ' യുടെ ട്രെയിലറുകള്‍ തമിഴില്‍ കാര്‍ത്തി, ആര്യ, തെലുങ്കില്‍ റാണാ ദുഗ്ഗുബട്ടി, കന്നഡയില്‍ യഷ് എന്നിവരാണ് തങ്ങളുടെ ട്വിറ്റര്‍  പേജുകളിലൂടെ റിലീസ് ചെയ്തത്.

വിശാല്‍ , തന്റെ വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ' ചക്ര ' യുടെ സംവിധായകന്‍ നവാഗതനായ എം. എസ്. ആനന്ദാണ്.ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ കാപട്യങ്ങളുടെയും , ചതികളുടേയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ്  ' ചക്ര ' യുടേത്. ഒരു മിലിട്ടറി ഓഫീസര്‍ നായക കഥാപാത്രത്തെയാണ്  വിശാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാന്‍ഡ്രെ മര്‍മ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൃഷ്ടി ഡാങ്കെ, കെ. ആര്‍. വിജയ, , മനോബാല,റോബോ ഷങ്കര്‍, വിജയ് ബാബു എന്നിവരാണ് മറ്റു  അഭിനേതാക്കള്‍. യുവന്‍ ഷങ്കര്‍ രാജ യാണ് സംഗീത സംവിധായകന്‍ . ബാലസുബ്രഹ്മണ്യമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക