Image

അര നൂറ്റാണ്ട് സ്റ്റാഫോര്‍ഡ് മേയര്‍: മലയാളികളുടെ പ്രിയപ്പെട്ട മേയർ സ്കാർസെല്ല അന്തരിച്ചു

Published on 28 June, 2020
അര  നൂറ്റാണ്ട്  സ്റ്റാഫോര്‍ഡ് മേയര്‍: മലയാളികളുടെ പ്രിയപ്പെട്ട മേയർ സ്കാർസെല്ല അന്തരിച്ചു

ഹ്യൂസ്റ്റണ്‍: മലയാളികളുടെ പ്രിയപ്പെട്ട മേയര്‍ സ്‌കാര്‍സെല്ല, 79, അന്തരിച്ചു . സ്റ്റാഫോര്‍ഡ് സിറ്റിയുടെ മേയര്‍ ആയി 50 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചു. കുറച്ചു നാളായി രോഗത്തിന്റെ പിടിയിലായിരുന്നിട്ടു പോലും സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നു.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം മേയര്‍ആയ വ്യക്തി എന്ന റിക്കോര്‍ഡുള്ള അദ്ദേഹത്തിന്റെശ്രമഫലമായി സ്റ്റാഫോര്‍ഡ് എന്ന ചെറു നഗരം അറിയപ്പെടുന്ന നഗരമായി. മലയാളികളുടെ പ്രിയപ്പെട്ട നഗരം. സ്റ്റാഫോര്‍ഡ് മലയാളികളുടെ മത സാംസ്‌കാരിക വാണിജ്യ കേന്ദ്രമായി മാറിയതിന്റെ പിന്നില്‍ ഇറ്റാലിയന്‍ വംശജനായ മേയറുടെ കരങ്ങള്‍ ആണെന്ന് അഭിമാനത്തോടെ പറയുവാന്‍ സാധിക്കും.

അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങളില്‍ പ്രധാനം സംസഥാനത്തെ ഏക മുനിസിപ്പല്‍ സ്‌കൂള്‍ ഡിസ്ട്രിക്ട്, സിറ്റി പ്രോപ്പര്‍ട്ടി ടാക്‌സ് ഇല്ലാത്ത വലിയ സിറ്റി, ടെക്‌സാസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ടഷനുമായി ചേര്‍ന്ന്യൂണിയന്‍ പസിഫിക് റെയില്‍ റോഡ് ഇടനാഴി, സ്റ്റാഫോര്‍ഡ് സെന്റര്‍ എന്ന സാംസ്‌കാരിക സമുച്ചയം, അതിനോട് ചേര്‍ന്ന് കണ്‍വെന്‍ഷന്‍ സെന്റര്‍ , ഹ്യൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജിന്റെ എക്സ്റ്റന്‍ഷന്‍ അങ്ങനെ നിരവധി നേട്ടങ്ങളാണ്.

സ്റ്റാഫോഡില്‍ ജനിച്ചു വളര്‍ന്ന മേയര്‍ സ്‌കാര്‍സെല്ല മിസ്സോറി സിറ്റി ഹൈ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയിലും പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റണ്‍ ലോ സ്‌കൂളിലുംവിദ്യാഭ്യാസം പൂര്‍ത്തിയാക്കി.53 വര്‍ഷം വക്കീലായി പ്രാക്ടീസ് ചെയ്തു. ടെക്‌സാസ് നാഷണല്‍ ഗാര്‍ഡ് ആയി സേവനം ചെയ്തതിനോടൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ ഫോഴ്‌സിലും സേവനം അനുഷ്ടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക