Image

നയന്‍താര ചിത്രം 'മൂക്കുത്തി അമ്മന്‍'; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 29 June, 2020
നയന്‍താര ചിത്രം 'മൂക്കുത്തി അമ്മന്‍'; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് 'മൂക്കുത്തി അമ്മന്‍'. ചിത്രത്തില്‍ ദേവി വേഷത്തിലാണ് നയന്‍താര എത്തുന്നത്.ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.

ആര്‍.ജെ.ബാലാജിയും എന്‍.ജെ.ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 


ആര്‍.ജെ.ബാലാജി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇ​ശാ​രി ഗ​ണേ​ഷാ​യി​രി​ക്കും ചി​ത്രം നി​ര്‍​മി​ക്കു​ക.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 


ആര്‍ ജെ ബാലാജി നായകനായി എത്തിയ എല്‍കെജി തമിഴ്‌നാട്ടില്‍ വലിയ ഹിറ്റായിരുന്നു.

അതേസമയം, ചിത്രത്തില്‍ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാല്‍ ഷൂട്ട് തീരും വരെ നയന്‍താര വെജിറ്റേറിയനായെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക