Image

എന്തിനാണ് കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിക്കുന്നത്’? അമൃത സുരേഷ്

Published on 29 June, 2020
എന്തിനാണ് കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിക്കുന്നത്’? അമൃത സുരേഷ്
കേട്ടതിൽ ഒരു സത്യവുമില്ല, എന്തിനാണ് കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിക്കുന്നത്’? ചോദ്യം പിന്നണി ഗായിക അമൃത സുരേഷിന്റേതാണ്.പുതിയ സംഗീതസംരംഭത്തെക്കുറിച്ചുള്ള ആമുഖം അമൃത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിലെ പദപ്രയോഗങ്ങളെ തെറ്റായരീതിയിൽ വളച്ചൊടിച്ച് അമൃതയും ബാലയും തമ്മിൽ വീണ്ടും ഒരുമിക്കുന്നുവെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചു. എന്നാൽ അതിൽ യാതൊരു സത്യവുമില്ല എന്നും ബാലയുടെ പേരു പോലും പോസ്റ്റിൽ സൂചിപ്പിച്ചിട്ടില്ല പിന്നെ എന്തിനാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും അമൃത ചോദിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക