Image

ടിക്ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു

Published on 29 June, 2020
ടിക്ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു

ന്യൂഡല്‍ഹി: രാജ്യ സുരക്ഷ മുന്‍നിര്‍ത്തി ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ചു. രാജ്യത്തിന്റെ ഐക്യ
ത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഫോണ്‍ കമ്പനികളോട് ഈ ആപ്ലിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം ഉടലെടുക്കുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഏറ്റുമുട്ടലുണ്ടായതോടെ 
ആപ്ലിക്കേഷനുകള്‍ക്കുമേല്‍ നടപടി സ്വീകരിക്കുന്നത് ത്വരിതഗതിയിലായി. 

രാജ്യത്ത് ഏറെ പ്രചാരമുള്ള ആപ്ലിക്കേഷനുകള്‍ ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ടിക് ടോക്ക്, യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, ക്സെന്‍ഡര്‍, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക