Image

കോവിഡ് മരുന്ന് ഒരു ഡോസിനു വില 512 ഡോളര്‍ (കോവിഡ് റൗണ്ട് അപ്പ്)

Published on 29 June, 2020
കോവിഡ് മരുന്ന് ഒരു ഡോസിനു വില 512 ഡോളര്‍ (കോവിഡ് റൗണ്ട് അപ്പ്)

കോവിഡിനെതിരെ രൂപം കൊടുത്ത മരുന്ന് റെംഡെസിവിര്‍  വിലക്ക് കുറവൊന്നുമില്ല. സാധാരണ രോഗിക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ 3120 ഡോളര്‍ ചെലവാകും.

ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്ക്മരുന്നിന് ഒരു ഡോസിന് 520 ഡോളര്‍ ചിലവാകുമെന്ന് നിര്‍മ്മാതാക്കളായ ഗിലെയാദ് സയന്‍സസ് തിങ്കളാഴ്ച പ്രഖ്യാപിച്ചുവെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ കാലം ചികില്‍സിക്കുന്നവര്‍ക്ക് 5,720 ഡോളര്‍ വരും.

മെഡികെയര്‍ പോലുള്ള ആരോഗ്യ പരിപാടികള്‍ക്കും ദരിദ്ര രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും വില കുറച്ചു നല്‍കും

കുറഞ്ഞ നിരക്കില്‍ ആണെങ്കില്‍ ഒരു ഡോസിന് 390 ഡോളര്‍, ഹ്രസ്വകാല ചികിത്സയ്ക്ക് 2,340 ഡോളര്‍. ദീര്‍ഘകാല ചികില്‍സക്ക്കോഴ്‌സിന് 4,290 ഡോളര്‍.

വില കൂടുതല്‍ തോന്നുമെങ്കിലും ഈ മരുന്ന് ഉപയോഗിച്ചാല്‍ ആശുപത്രി ചെലവ് 12,000 ഡോളര്‍ കുറയ്ക്കാം.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ റെംഡെസിവിറിനെ ഒരു ചികിത്സയായി അംഗീകരിച്ചിട്ടില്ല, പക്ഷേ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

ഇതുവരെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന മരുന്ന്റെംഡെസിവിര്‍ ആണ്. സ്റ്റിറോയിഡ് ഡെക്‌സമെതസോണ്‍, ആന്റിബോഡി ചികില്‍സ എന്നിവയും കുറച്ചൊക്കെ ലപ്രദമാണ്. 

രോഗികളെ കമഴ്ത്തി കിടത്തുന്നത് വെന്റിലേറ്റര്‍ ഉപയോഗം കുറക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്‌

---

ഫ്‌ലോറിഡയിലും ടെക്‌സസിലും യുവജനതയാണു കോവിഡ് കൂടുതലായി പരത്തുന്നതെന്ന് അധിക്രുതര്‍. ഹൂസ്റ്റണില്‍ യുവാക്കളാണു ആശുപത്രികളില്‍ നല്ലൊരു പങ്ക് ചികില്‍സക്കെത്തുന്നത്.
എന്നാല്‍ യുവജനതക്ക് ഈ രോഗം വന്നാല്‍ അത് വലിയ തോതിലുള്ള അപകടം സ്രുഷ്ടിക്കില്ലെന്നും കരുതപ്പെടുന്നു. അതിനു പുറമെ ലഘുവായ രോഗബാധയാണു യുവാക്കളില്‍ കാണപ്പെടുന്നത്. ചെറിയ പനിയോ മറ്റോ ആയിരിക്കാമെന്നു കരുതിയാണു അവര്‍ പുറത്തിറങ്ങുന്നത്. അതിനാല്‍ പകരുന്നതും ലഘുവായ രോഗബാധ്യാണ്.
-----
ന്യു ജെഴ്‌സിയില്‍റെസ്‌ടോറന്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കന്നത് നീട്ടിയതായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു.വ്യാഴാഴ്ച റെസ്റ്റോറന്റുകളില്‍ പകുതി സീറ്റില്‍ ആളുകളെ അനുവദിക്കാമെന്നായിരുന്നു മുന്‍ ഉത്തരവ്. ബിസിനസുകള്‍ തുറന്ന ടെക്‌സസ്, ഫ്‌ലോറിഡ തുടങ്ങിയ സ്റ്റേറ്റുകളില്‍ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണിത്

ന്യു യോര്‍ക്ക് സിറ്റിയില്‍ റെസ്‌ടോറന്റുകളും മാളുകളുംതുറക്കുന്നത് ജൂലൈ 6-നു എന്നത് നീട്ടി വയ്ക്കുന്നത് പരിഗണിക്കുകയാണെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ. ആളുകള്‍ സാമൂഹിക അകലം പാലിക്കാത്തതും കോവിഡ് രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നു ആളുകള്‍ വരുന്നതുമാണു ഈ മനം മാറ്റത്തിനു പിന്നില്‍.

ചെറിയ പാര്‍ട്ടിക്കിള്‍സിനെ തടയുന്ന ഫില്ട്ടറുകള്‍ എയര്‍ കണ്ടീഷനിംഗ് സിസ്റ്റത്തില്‍ ഉപയോഗിക്കാന്‍ കോമോ നിര്‍ദേശം നല്കി.

നഗരത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ ബ്രോഡ് വേ തീയറ്ററുകള്‍ അടുത്തവര്‍ഷം മാത്രമെ തുറക്കു. 
---
തിങ്കളാഴ്ച 24 മണിക്കൂറിനിടെ ലോകത്ത് 1,89,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപുതിയ റെക്കോഡ്. ഒരാഴ്ചമുമ്പ് 1,83,000 പേര്‍ റിപ്പോര്‍ട്ട് ചെയ്തതാണ് പഴയ റിക്കോര്‍ഡ്. അമേരിക്കയില്‍ മാത്രം 46,800 ഉം ബ്രസീലില്‍ 46,800 ഉംപേര്‍ക്കു പുതുതായി രോഗബാധ ഉണ്ടായി

ഇന്ത്യയില്‍ 20,000ഓളം പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 25 ലക്ഷത്തില്‍ പരം രോഗികള്‍ അമ്മേരിക്കയിലുണ്ട്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക