Image

ടിക് ടോക് നിരോധനം തകര്‍ത്തോ എന്നു ചോദിച്ചവരോട് സൗഭാഗ്യ വെങ്കിടേഷിന് പറയാനുള്ളത്

Published on 30 June, 2020
ടിക് ടോക് നിരോധനം തകര്‍ത്തോ എന്നു ചോദിച്ചവരോട് സൗഭാഗ്യ വെങ്കിടേഷിന് പറയാനുള്ളത്

ടിക് ടോകിലൂടെ ആരാധകരെ വിസ്മയിപ്പിച്ചയാളാണ് അഭിനേത്രിയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. പാട്ടും ഡാന്‍സും ഹാസ്യരംഗങ്ങളുമൊക്കെയായി ടിക് ടോക്കിലൂടെ നിരവധി തവണ സൗഭാഗ്യ ആളുകള്‍ക്ക് മുന്നിലെത്തി. 


എന്നാല്‍ ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചതോടെ തന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ. ടിക്ടോക്കില്‍ 15 ലക്ഷം പേരാണ് സൗഭാഗ്യയെ പിന്തുടര്‍ന്നിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ടിക്ടോക് ഡിലീറ്റ് ചെയ്യുന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചത്.


''ടിക്ടോക്കിനും 1.5 മില്യന്‍ ഫോളോവേഴ്‌സിനും ഗുഡ് ബൈ, ഈ നിരോധനം എന്നെ തകര്‍ത്തോ എന്നു ചോദിച്ചവരോട് ; ടിക്ടോക് ഒരു ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഏത് മാദ്ധ്യമവും പ്ലാറ്റ്‌ഫോമും ആകാം''- സൗഭാഗ്യ കുറിച്ചു.


അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന്റെ ഒരു സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചിട്ടുണ്ട്. സൗഭാഗ്യയുടെ തീരുമാനത്തെ അഭിനന്ദിച്ച്‌ നിരവധിപ്പേര്‍ രംഗത്തെത്തി. ഇനി ടിക്ടോക് പ്രകടനങ്ങള്‍ കാണാനാവില്ല എന്ന സങ്കടവും ചിലര്‍ കമന്റില്‍ പങ്കുവച്ചിട്ടുണ്ട്. 


അമ്മയ്ക്കും ഭര്‍ത്താവിനും മുത്തശ്ശിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ടിക് ടോക് വീഡിയോകളുമായാണ് സൗഭാഗ്യ എത്താറുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക