Image

ന്യു യോര്‍ക്കില്‍ എട്ടു സ്റ്റേറ്റുകളില്‍ നിന്നു വരുന്നവര്‍ക്ക് കൂടി ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി

Published on 30 June, 2020
ന്യു യോര്‍ക്കില്‍ എട്ടു സ്റ്റേറ്റുകളില്‍ നിന്നു വരുന്നവര്‍ക്ക് കൂടി ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി

എട്ട് സ്റ്റേറ്റുകളില്‍നിന്നുള്ള യാത്രക്കാര്‍ കൂടി ന്യൂയോര്‍ക്കില്‍ എത്തുമ്പോള്‍ 14 ദിവസത്തേക്ക് സ്വയം ക്വാറന്റൈനില്‍ പോകണമെന്ന്ഗവര്‍ണര്‍ആന്‍ഡ്രൂ എം. കോമോ ഉത്തരവിട്ടു. ഇതോടേ ന്യു യോര്‍ക്ക്-ന്യു ജെഴ്‌സി-കണക്ടിക്ക്ട്ട് സ്റ്റേറ്റുകളില്‍ എത്തുമ്പോള്‍16 സ്റ്റേറ്റുകളില്‍ നിന്നുള്ളവര്‍ ക്വാരന്റൈനില്‍ പോകണം.

കാലിഫോര്‍ണിയ, ജോര്‍ജിയ, അയോവ, ഐഡഹോ, ലൂസിയാന, മിസിസിപ്പി, നെവാഡ, ടെന്നസി എന്നിവയാണ് പുതിയ സംസ്ഥാനങ്ങള്‍. നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയ എട്ട് സംസ്ഥാനങ്ങള്‍: അലബാമ, അര്‍ക്കന്‍സാ, അരിസോണ, ഫ്‌ലോറിഡ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, ടെക്‌സസ്, യൂട്ടാ.

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ന്യൂയോര്‍ക്ക് കൈവരിച്ച പുരോഗതി സംരക്ഷിക്കാനാണിതെന്നു കോമോ പറഞ്ഞു. രോഗബാധ കൂടുതലുള്ള സ്റ്റേറ്റുകളില്‍ നിന്നു വരുന്നവര്‍ ഇവിടെ വീണ്ടും കൊറോണ വ്യാപനത്തിനു വഴിയൊരുക്കുമെന്ന ഭീതിയുണ്ട്.

രാജ്യത്തിനു മൊത്തം ബാധകമായ ഒരു നിയമം ഇക്കാര്യത്തില്‍ കൊണ്ടുവരാത്തതില്‍ ഫേഡറല്‍ ഗവണ്മെന്റിനെയും കോമോ പഴിച്ചു.'വൈറസ് രാജ്യമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ അത് അംഗീകരിക്കാനോ പരിഹാരം കാണാനോ ഫെഡറല്‍ ഗവണ്മെന്റിനു ആദ്യം മുതല്‍ താല്പര്യമില്ല. ഒരു പ്രശ്‌നം ഉണ്ടെന്നു അംഗീകരിക്കാതെ അത് എങ്ങനെ പരിഹരിക്കും?

രാജ്യത്ത് എങ്ങും മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിക്കണമെന്ന് കോമോ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അതു പോലെ മാസ്‌ക് സ്വയം ധരിച്ച് മാത്രുക കാട്ടുകയും വേണം.

ന്യു യോര്‍ക്കില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കാത്തതിലും മാസ്‌ക് ധരിക്കാത്തതിലുംകോമൊ ശക്തമായ താക്കീതും നല്കി.

തിങ്കളാഴ്ച ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ 13 പേരാണു മരിച്ചത്. അര ലക്ഷത്തില്‍ പരം പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് രോഗബാധ കണ്ടത്.

ഫ്‌ലോറിഡയില്‍ പോയി വന്ന പെണ്‍കുട്ടി വെസ്റ്റ്‌ചെസ്റ്ററില്‍ സ്‌കൂള്‍ ഗ്രാഡ്വേഷനില്‍ പങ്കെടുത്തതിനെത്തൂടര്‍ന്ന് ഏതാനും പേര്‍ക്ക് കോവിഡ് പോസിറ്റിവ് ലക്ഷണങ്ങള്‍ കണ്ടെത്തി. ബില്‍-ഹിലരി ക്ലിന്റന്റെ വീട് സ്ഥിതി ചെയ്യുന്ന ചപ്പക്വയിലെ ഹൊറേസ് ഗ്രീലി സ്‌കൂളിലെ ഗ്രാഡ്വേഷനാണു വിവാദത്തിലായത്

പൊതുജനാരോഗ്യ ശുപാര്‍ശകള്‍ പിന്തുടരാന്‍ അമേരിക്കക്കാര്‍ മടിച്ചാല്‍കൊറോണ വൈറസ് കേസുകള്‍ ഇപ്പോള്‍പ്രതിദിനം40,000 എന്നത് 100,000 ആയികൂടുമെന്ന് വൈറ്റ് ഹൗസ് കൊറോണ ടാസ്‌ക് ഫോഴ്‌സ് അംഗംഡോ. ആന്തണി ഫൗച്ചി മുന്നറിയിപ്പു നല്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക