Image

മാസ്‌ക് (കഥ: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)

സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി Published on 01 July, 2020
മാസ്‌ക്  (കഥ: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
മൂക്കും വായും മുടികെട്ടി മാസ്‌ക് വെച്ച് മാത്യുകുട്ടി പതിവ് പ്രഭാത നടപ്പ് ധൃതിയില്‍ മതിയാക്കി വീട്ടില്‍ വലിയ അരിസത്തോട് വന്ന് മാസ്‌ക ഗാര്‍ബേജിലേക്ക് വലിച്ചെറിഞ്ഞ് ഭാര്യയോട് പറഞ്ഞു.

നമ്മുക്ക് എത്രയും വേഗം ഇവിടുന്ന പോകണം ഇങ്ങനെ മാസ്‌ക്കും ധരിച്ച് എത്രനാള്‍ ഇവിടെ ജീവിയ്ക്കും.

നിങ്ങള്‍ എത്രനാള്‍ കൊണ്ട് പോകണം പോകണമെന്ന് പറഞ്ഞിട്ട് വര്‍ഷം ഇന്നേയ്ക്ക് മുപ്പത് കഴിഞ്ഞിരിയ്ക്കുന്നു.' ഭാര്യ പതിവ് പോലെ പ്രതികരിച്ചു.

ന്യൂയോര്‍ക്കില്‍ വരുന്നതിന് മുമ്പ് മാത്യുകുട്ടി നേപ്പാളിന്റെയും ഇന്‍ഡ്യയുടെയും ഒരു അതിര്‍ത്തിഗ്രാമമായ ഡാര്‍ച്ച്‌ളിയിലെ ഒരു മിഷ്യന്‍ സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്നു. അവിടെ ചെന്ന് ആദ്യജോലിയില്‍ കയറിയത് മറ്റൊരുകഥ!

ഇതിനിടയില്‍ ആയിരുന്നു ആ സ്ഥലത്തെ ഒരു മിലിട്ടറി സ്‌റ്റേഷനില്‍ വെച്ച് ഭാര്യ തങ്കമണിയെ കാണുന്നതും പരിചയപ്പെടുന്നതും.  തങ്കമണി അവിടുത്തെ മിലിട്ടറി ക്ലിനിക്കിലെ സ്റ്റാഫ് നേഴ്‌സ്. പരിചയം ബന്ധത്തിലേക്കും ഒടുവില്‍ വിവാഹിതരായി ന്യൂയോര്‍ക്കിലേക്ക് വരികയും മറ്റും വളരെവേഗം നടന്നതിനാല്‍ എല്ലാം ഈശ്വര നിശ്ചയം പോലെയായിരുന്നു.

തിരിഞ്ഞ് നോക്കുമ്പോള്‍ വര്‍ഷം(35) മുപ്പത്തഞ്ച് കഴിഞ്ഞിരിയ്ക്കുന്നു. കുട്ടികള്‍ രണ്ട് ഒന്ന് ആണ് മറ്റേത് പെണ്ണ്്. രണ്ടുപേരും ന്യൂയോര്‍ക്കിലെ ഒരു ഹോസ്പിറ്റിലിലെ ഡോക്ടേഴ്‌സ്. മക്കളെ കണ്ടിട്ട് മൂന്ന് മാസം കഴിഞ്ഞിരിയ്ക്കുന്നു. കാരണം കൊറോണ. കൊറോണ കാരണം അവര്‍ക്ക് താമസിയ്ക്കുവാന്‍ പ്രത്യേക ഹോട്ടല്‍ സൗകര്യം ഹോസ്പിറ്റല്‍ നല്‍കിയിരിക്കുന്നു.

ഒരു നിമിഷം പോലും അടങ്ങിയിരിയ്ക്കാതെ അതും ഇതും ചെയ്യുന്ന പ്രകൃതകാരനായ മാത്യുകുട്ടി ഇന്ന് ഒരു കൂട്ടിലെ കിളിപോല്‍ അടങ്ങിയിരിയ്ക്കുന്നു. വല്ലപ്പോഴും ്അറ്റ്‌ലാന്റ്‌റിക്ക് സിറ്റിയിലും ലാസ് വേഗസിലും ഹാംസ് ഹണ്ടിന് പോകാറുള്ള  പതിവ് ഇന്ന്  ഇല്ലാതായിരിയ്ക്കുന്നു. ഇപ്രകാരം തന്റെ റിട്ടയര്‍മെന്റ് ജീവിതം അനുദിനം അടിപൊളിയാക്കി വരികയാണ് ഈ കൊറോണയുടെ വരവ് ചൈനയില്‍ നിന്ന്. പള്ളിയുള്ള അവസരങ്ങളില്‍ പള്ളിയില്‍ പോകാറില്ല, ആ സമയം വല്ല വല്ല സിനിമാ തിയേറ്ററുകളില്‍ പോകും. രാത്രി ക്ലബിലും മറ്റും സമയം കളഞ്ഞ് തിരിച്ചു വരും. ഈ പതിവ് ഇന്ന്് ഇല്ല. എന്തു ചെയ്യു.

പണ്ടേ ഭക്തിയിലും, പ്രാര്‍ത്ഥനയിലും പിറകോട്ട് ആയ മാത്യുകുട്ടി തങ്കമണിയെ വിവാഹം കഴിച്ച് അമേരിക്കയില്‍ വരുമ്പോള്‍ തികച്ചും ഒരു മാന്യനായ വ്യക്തിയായിരുന്നു.
കൊറോണ വരുന്നതിന് മുമ്പായി പറയുക പതിവ് ആയിരുന്നു 'ആ കുട്ടനാട് നമ്മുടെ നാട്' കേരം തിങ്ങും ആ കേരളനാട്: ഇത് പറഞ്ഞ് ഭാര്യയുമായി  വഴയ്ക്കു ഇടിയ്ക്കുക പതിവ് ആയിരുന്നു. കാരണം ഇവിടുന്ന് തിരിച്ചു പോകണം എത്രയും വേഗം. പക്ഷേ ചക്കയില്‍ പിടിക്കുന്ന ഈച്ചപോലെ മാത്യുവിന്റെ ഇവിടുത്തെ ജിവിതം പിടിഞ്ഞു. അതിന് മുകളില്‍ ഇന്ന് കൊറോണയും.

ബ്രയ്ക്കില്ലാതെ ഓടിയ മാത്യുവിന്റെ  ജീവിതക്രമത്തിന് വലിയ താളം തെറ്റല്‍. മനസില്‍ കോപവും അമര്‍ഷവും, ഈര്‍ച്ചയും കൂടി വന്നു. പള്ളിയില്ല, പാട്ടുകാരില്ല, കൂട്ടകാരില്ല. എല്ലാവരും മിന്നല്‍പോലെ ഓടി മറക്കുന്നു. അടുത്തു ചെല്ലുമ്പോള്‍ പലരും ഓടിമറയുന്നു. പലരും മാസ്‌ക് ധരിച്ചിരിന്നു. കാരണം കൊറോണ!

ഭാര്യ എല്ലാം മറക്കാന്‍ പതിവ് കൃഷിപണിയില്‍ വ്യാവൃതയായിരിക്കുമ്പോള്‍ മാത്യു എല്ലാം മറയ്ക്കാന്‍ ലഹരിനുണയാന്‍ തുടങ്ങി. പണ്ട് വല്ലപ്പോഴും കൂട്ടുകൂടുമ്പോള്‍ അകത്താക്കിയ ലഹരി ഇന്ന് സ്ഥിരമായി അകത്താക്കുന്നു. കാരണം ഉള്ളിലെ കോപം, അമര്‍ഷം, നഷ്ടബോധം.

ഇന്നല്ല നാളെ എല്ലാരും മരിയ്ക്കും. മരിച്ചേ പറ്റുയെന്ന വിഷാദചിന്തയില്‍ ലഹരിയില്‍ എല്ലാം മറയ്ക്കുമ്പോള്‍ അനുദിനം ഒരു പൂര്‍ണ്ണ കുടിയനായി തീരുകയായിരുന്നു മാത്യുകുട്ടി. 

ഇതെല്ലാം കണ്ടും കേട്ടും തങ്കമണി കുരിശു വരച്ചു. ശ്ലീഘാമാരോട് പ്രാര്‍ത്ഥിച്ചു. നേര്‍ച്ചകളും കാഴ്ചകളും പറഞ്ഞു.

എങ്കിലും കുടുംബജീവിതം അനുദിനം കാടുകയറുകയായിരുന്നു.
പൊതുവേ മാത്യുകുട്ടി മര്യാദക്കാരന്‍ ആയിരുന്നെങ്കിലും തന്നിലെ പതിവ് മത്സരബുദ്ധിയും പിടിവാശിയും കാരണം ഈയിടയായി 'മാസ്‌ക്' ധരിയ്ക്കാതെ കടയിലും മറ്റും പോകുക പതിവാക്കി. ഇതില്‍ അമര്‍ഷം പൂണ്ട് ഭാര്യ മാസ്‌ക് ധരിയ്ക്കാന്‍ പലതവണ ഉപദേശിച്ചു. അപ്പോഴെല്ലാം പറയും
'ഞാന്‍ ഇത്രയും നാള്‍ ഇവിടെ ജീവിച്ചത് ഈ മാസ്‌ക ധരിച്ചാ.' എന്തു ചെയ്യും ഭാര്യ വിഷമിച്ചു.

ഇന്ന് കാര്യങ്ങള്‍ എല്ലാം പിടിവിട്ട് ഒരു ഹോസ്പിറ്റല്‍ ബെഡില്‍ തിരിഞ്ഞും മറിഞ്ഞും ശ്വാസതടസമായി ഒരു മിഷ്യനില്‍ അഭയം പ്രാപിയ്ക്കുമ്പോള്‍. പലതും അടര്‍ന്നു വീഴുകയായിരുന്നു മാത്യുവിന്റെ ഉള്ളില്‍- ആ കുട്ടനാടും, പുഴയും പുഴയോരവും ഒരു മണിമാളികയും:

മാസ്‌ക്  (കഥ: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക