Image

ചൈനീസ് ആപ്പുകളുടെ നിരോധനം ഡിജിറ്റല്‍ സ്‌ട്രൈക്കെന്ന് കേന്ദ്രമന്ത്രി

Published on 02 July, 2020
ചൈനീസ് ആപ്പുകളുടെ നിരോധനം ഡിജിറ്റല്‍ സ്‌ട്രൈക്കെന്ന് കേന്ദ്രമന്ത്രി

ന്യൂദല്‍ഹി : ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ചൈനയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ഡിജിറ്റല്‍ സ്‌ട്രൈക്ക് ആയിരുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 


പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ബംഗാളിലെ ബിജെപി റാലിയില്‍ സംസാരിക്കവേയാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം അറിയിച്ചത്.


പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് നമ്മുടെ ശ്രമം. നമ്മള്‍ വിശ്വസിക്കുന്നത് സമാധാനത്തിലാണ്. ആര്‍ക്കെങ്കിലും ഇന്ത്യയോട് ദുഷ്ടലാക്കുണ്ടെങ്കില്‍ നമ്മള്‍ അവരെ പാഠം പഠിപ്പിക്കും. നമ്മുടെ 20 സൈനികര്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ചൈനയുടെ ഭാഗത്ത് അതിന്റെ ഇരട്ടി നഷ്ടവും സൈന്യം ഉണ്ടാക്കിയിട്ടുണ്ട്.


ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ കണക്കുമായി അവര്‍ ഇതുവരെ വന്നിട്ടില്ല. അതേസമയം ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ ഈ മേഖലയിലേക്ക് ഇന്ത്യന്‍ കമ്ബനികള്‍ക്കായി വ്ന്‍ അവസരങ്ങളാണ് ഉണ്ടായിരിക്കുന്നത്. 


സ്വയംപര്യാപ്തത നമ്മള്‍ കൈവരിക്കണം. ഇതോടെ വിദേശ കമ്ബനികളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക