Image

ചൈനീസ് ആപ്പ് നിരോധനത്തില്‍ അഭിനന്ദനവുമായി നിക്കി ഹേലി

Published on 02 July, 2020
ചൈനീസ് ആപ്പ് നിരോധനത്തില്‍ അഭിനന്ദനവുമായി നിക്കി ഹേലി

വാഷിംഗ്ടണ്‍ : ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ  നിരോധിച്ചതില്‍ അഭിനന്ദനവുമായി മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹേലി .


'ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്.


ടിക്ടോക് തങ്ങളുടെ ഏറ്റവും വലിയ വിപണിയായി കാണുന്നത് ഇന്ത്യയെയാണ്. ചൈനയുടെ പ്രതിഷേധത്തെ നിസ്സാരവല്‍ക്കരിച്ചു കൊണ്ട് ഒരടി പിന്നോട്ടില്ലെന്ന് ഇന്ത്യ ഈ നടപടിയിലൂടെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്' എന്നാണ് നിക്കി ഹേലി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്.


യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കം ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക