Image

ഡിസ്നിയും ഹോട്ട്സ്റ്റാറും തീയറ്റര്‍ റിലീസുകള്‍ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുന്നു

Published on 02 July, 2020
ഡിസ്നിയും ഹോട്ട്സ്റ്റാറും തീയറ്റര്‍ റിലീസുകള്‍ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുന്നു

ഇന്ത്യന്‍ വിനോദ വ്യവസായത്തെ വലിയ തോതിലാണ് കോറോണക്കാലം വിപരീതമായി ബാധിച്ചിരിക്കുന്നത്. തീയേറ്റര്‍ ഉടമകളാണ് ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലാകുന്നത്.


ഡിസ്നിയും ഹോട്ട്സ്റ്റാറും

തീയറ്റര്‍ റിലീസുകള്‍ ഒഴിവാക്കി സ്ട്രീമിംഗ് അപ്ലിക്കേഷനിലേക്ക് നേരിട്ടെത്തുകയാണ്.


ആലിയ ഭട്ടിന്റെ സഡക് 2, അക്ഷയ് കുമാറിന്റെ ലക്ഷ്മി ബോംബ്, അജയ് ദേവ്ഗന്റെ ഭുജ് ഓഫര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളാണ് ഡിസ്നിയുടെയും ഹോട്ട്സ്റ്റാറിന്റെയും ഡിജിറ്റല്‍ പ്ലാറ്റുഫോമുകളിലേക്ക് ചേക്കേറുന്നത്.


അക്ഷയ് കുമാര്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ തുടങ്ങിയ മുന്‍ നിര താരങ്ങളെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഓണ്‍ലൈന്‍ സംവിധാനങ്ങളിലേക്ക് താല്‍ക്കാലികമായെങ്കിലും ചുവട് മാറുന്നത്.


വരും മാസങ്ങളില്‍ കൂടുതല്‍ ബോളിവുഡ് സിനിമകള്‍ ഹോസ്റ്റു ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഡിസ്നിയും ഹോട്ട്സ്റ്റാറും. സഡക് 2, ഭുജ്, ദി ബിഗ് ബുള്‍, ലക്ഷ്മി ബോംബ് തുടങ്ങിയ ചിത്രങ്ങളെല്ലാം

തങ്ങളുടെ സിനിമകള്‍ എങ്ങനെ ഓണ്‍ലൈന്‍ റിലീസ് ചെയ്യാമെന്ന് വ്യവസായം തിരിച്ചറിഞ്ഞതാണ് കോറോണക്കാലത്തെ പുത്തന്‍ വിശേഷമെന്നാണ് ആക്ഷന്‍ ഹീറോ അജയ് ദേവ്ഗണ്‍ പറഞ്ഞത്.


ഞങ്ങള്‍ക്ക് കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ കഴിയും, തിയേറ്ററുകള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കുമായി വ്യത്യസ്തമായ സിനിമകള്‍ നിര്‍മ്മിക്കാനായി ഇനിയുള്ള കാലത്ത് കഴിയണമെന്നും അജയ് സൂചിപ്പിച്ചു.


തന്റെ ലക്ഷ്മി ബോംബ് എന്ന ചിത്രത്തിനായി രണ്ട് പുതിയ പോസ്റ്ററുകള്‍ പങ്കിട്ട അക്ഷയ്, നിര്‍മ്മാണ രംഗത്തേക്ക് വരുവാനുള്ള ആഗ്രഹവും പങ്കു വച്ചു. സാധാരണയായി 60 കോടി മുതല്‍ 70 കോടി രൂപയാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് തുകയായി ലഭിക്കുക.


എന്നാല്‍ ഇത് ഒ ടി ടി പ്രീമിയര്‍ റിലീസ് ആയതിനാലും തീയേറ്റര്‍ റിലീസ് ഇല്ലാത്തതിനാലും നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ആവശ്യപ്പെടുകയായിരുന്നു. 125 കോടി രൂപയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന തുകയാണെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക