Image

നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ആന്റണി പെരുമ്ബാവൂര്‍

Published on 02 July, 2020
നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ആന്റണി പെരുമ്ബാവൂര്‍

കൊച്ചി: സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ആന്റണി പെരുമ്ബാവൂര്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ധാരണയിലെത്തിയ ശേഷം മാത്രമേ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങൂ എന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഉറപ്പ് നല്‍കി.


പുതിയ സിനിമകളുടെ ചിത്രീകരണം വേണ്ടെന്ന നിര്‍മാതാക്കളുടെ നിര്‍ദേശം നിലനില്‍ക്കെ കൂടുതല്‍ സിനിമകളാണ്ചിത്രീകരണത്തിന് ഒരുങ്ങുന്നത്.

ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ദൃശ്യം 2 ന്റെ ചിത്രീകരണം അടുത്ത മാസം 14ന് തുടങ്ങാന്‍ തീരുമാനിച്ചതായി സംവിധായകന്‍ ജിത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക