Image

ഇടതുമായി സഖ്യത്തിലേര്‍പ്പെട്ടാലും ജോസിന് നേട്ടം ഉണ്ടാക്കാന്‍ സാധിക്കില്ല ; പിജെ ജോസഫ്

Published on 02 July, 2020
ഇടതുമായി സഖ്യത്തിലേര്‍പ്പെട്ടാലും ജോസിന് നേട്ടം ഉണ്ടാക്കാന്‍ സാധിക്കില്ല ; പിജെ ജോസഫ്
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റു പദവിയുമായി ബന്ധപ്പെട്ട യുഡിഎഫ് നിര്‍ദ്ദേശങ്ങളും ധാരണയും പാലിക്കാത്ത ജോസ് കെ മാണിക്ക് മുന്നണിയില്‍ തുടരാന്‍ ഒരു തരത്തിലും അര്‍ഹതയില്ലെന്നാണ് പിജെ ജോസഫ് ആവര്‍ത്തിക്കുന്നത്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി എന്ന വാക്ക് ഉപയോഗിക്കേണ്ട ഒരു കാര്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
യുഡിഎഫ് നേതാക്കള്‍ ഇടപെട്ട് ഉണ്ടാക്കിയ മുന്നണി ധാരണകള്‍ പാലിക്കാത്ത ജോസ് കെ മാണിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നാണ് പറയേണ്ടത്. വേറെ ചില ധാരണകള്‍ക്ക് വേണ്ടി സ്വയം ജോസും കൂട്ടരും സ്വയം ഒഴിഞ്ഞു പോയതാണ്. നിഗൂഡ ലക്ഷ്യങ്ങളോടെയാണ് ജോസ് വിഭാഗം മുന്നണിക്ക് പുറത്തേക്ക് പോയതെന്നും അദ്ദേഹം പറയുന്നു.
 ധാരണകള്‍ പാലിച്ച് നല്ല കുട്ടിയായി യുഡിഎഫിലേക്ക് തിരിച്ചു വരാനുള്ള അവസരം ജോസ് കെ മാണിക്ക് മുന്നില്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വക്കുകയും ഇല്ല ചര്‍ച്ചക്കുമില്ലെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയില്‍ എല്ലാാം വ്യക്തമാണെന്നും പിജെ ജോസഫ് പറഞ്ഞു. ഇടതുമായി സഖ്യത്തിലേര്‍പ്പെട്ടാലും ജോസിന് നേട്ടം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക