Image

ശമ്പളം വെട്ടിച്ചുരുക്കല്‍: അമേരിക്കന്‍ സ്വകാര്യ മേഖലയിലെ 40 ലക്ഷം തൊഴിലാളികളെ ബാധിക്കും

Published on 02 July, 2020
ശമ്പളം വെട്ടിച്ചുരുക്കല്‍: അമേരിക്കന്‍ സ്വകാര്യ മേഖലയിലെ 40 ലക്ഷം തൊഴിലാളികളെ ബാധിക്കും
വാഷിങ്ടണ്‍: കോവിഡ് പ്രതിസന്ധിയെതുടര്‍ന്ന് അമേരിക്കയില്‍ ശമ്പളം  െവട്ടിക്കുറക്കല്‍ ബാധിക്കുക സ്വകാര്യ മേഖലയിലെ 40 ലക്ഷം തൊഴിലാളികളെ. ചെറുതും വലുതുമായ നിരവധി കമ്പനികളാണ് ശമ്പളം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത്. പല കമ്പനികളും അത് നടപ്പാക്കി തുടങ്ങിയതായും വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. 

അമേരിക്കയില്‍ നേരത്തേ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നും സമാനരീതിയില്‍ ശമ്പളം വെട്ടിക്കുറച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെതുടര്‍ന്നും വീണ്ടും ശമ്പളം വെട്ടി കുറക്കുന്നതോടെ തൊഴിലാളികള്‍ ആശങ്കയിലും പ്രതിസന്ധിയിലുമാണ്.

പ്രൊഫണല്‍ തൊഴില്‍ മേഖലയെയാണ് കുടുതലായും ശമ്പളം വെട്ടിക്കുറക്കുന്നത് ബാധിക്കുക.  ലേബര്‍ ഡിപ്പാര്‍ട്ട്മ????െന്‍റ് കണക്കുപ്രകാരം സ്ഥിരജീവനക്കാരായ 6മില്യനോളം തൊഴിലാളികളോടാണ് പാര്‍ട്ട് ടൈമായി ജോലിക്ക് ഹാജറായാന്‍ മതിയെന്ന് കമ്പനികള്‍ നിര്‍ദ്ദേശം നല്‍കിയത്.

ചിലയിടങ്ങളില്‍ തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുമുണ്ട്. അതേസമയം 5 മുതല്‍ 50 ശതമാനം വരെ ശമ്പളം കുറച്ചുകൊണ്ട് തൊഴിലാളികളെ പിരിച്ചുവിടാതെ സംരക്ഷിക്കുന്ന കമ്പനികളുമുണ്ട്.


Join WhatsApp News
Dr.Sumitra 2020-07-02 12:52:56
Jeffrey Epstein associate Ghislaine Maxwell arrested. British socialite Ghislaine Maxwell was arrested by the FBI on Thursday on charges she helped procure underage sex partners for financier Jeffrey Epstein. An indictment made public Thursday said Maxwell, who lived for years with Epstein and was his frequent travel companion on trips around the world, facilitated Epstein’s crimes by "helping Epstein to recruit, groom, and ultimately abuse " girls as young as 14. It also said she participated in the sexual abuse. Epstein, 66, killed himself in a federal detention center in New York last summer while awaiting trial on sex trafficking charges. Maxwell has, for years, been accused by many women of recruiting them to give Epstein massages, during which they were pressured into sex. Those accusations, until now, never resulted in criminal charges.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക