Image

'സഡക്ക്-2': ആലിയ ഭട്ടിനും മഹേഷ് ഭട്ടിനുമെതിരേ പരാതി

Published on 03 July, 2020
'സഡക്ക്-2': ആലിയ ഭട്ടിനും മഹേഷ് ഭട്ടിനുമെതിരേ പരാതി

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ ബോളിവുഡ് താരം ആലിയ ഭട്ട്, നിര്‍മാതാക്കളായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവര്‍ക്കെതിരേ പരാതി.


ആലിയ ഭട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ 'സഡക്ക്-2'വിന്റെ പോസ്റ്ററില്‍ കൈലാസ് മാനസരോവറിന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഹിന്ദു മത വികാരത്തെ മുറിപ്പെടുത്തുന്നതാണ് എന്നാണ് പരാതിക്കാരനായ ചന്ദ്ര കിഷോറിന്റെ ആരോപണം.


കേസില്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജൂലൈ 8 ന് വീണ്ടും വാദം കേള്‍ക്കും. ഐപിസി 295 എ (മത വികാരങ്ങളെ മനഃപൂര്‍വ്വം പ്രകോപിപ്പിക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആദിത്യ റോയ് കപൂര്‍ എന്നിവരാണ് 'സഡക് 2'ലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക