Image

അടുക്കള (കവിത: രേഷ്മ അക്ഷരി)

Published on 03 July, 2020
അടുക്കള (കവിത:  രേഷ്മ അക്ഷരി)
വീടിന്റെ രുചിക്കൂട്ടുകൾ പാകമാകുന്നിടം
സ്നേഹനിലങ്ങൾ,
വെവ്വേറെവേവിച്ചെടുത്ത്
സ്വാദോടെ ...

ഓരോ മുറിയും, എത്തിച്ചേരുന്നത്
അടുക്കളയിലാണ് ..

കിടപ്പുമുറിയിലെ
പ്രണയനോവുകൾ മീൻകറിയിൽ
എരിവുകൂട്ടും ..

കുട്ടിക്കുറുമ്പുകൾ മെഴുക്കുപുരട്ടിയിൽ ഉപ്പാകും..

ഉപ്പിനും എരുവിനു മിടയിൽ
അച്ഛന്റെ ശാസനകളിൽ ,
ശകലം കണ്ണുനീരിന്റെ ഉപ്പുകൂടി...

അമ്മയുടെ പരിഭവങ്ങളിൽ മഞ്ഞളിന്റെ സ്പർശമധികം ...

എങ്കിലും
 പാകമാകുമ്പോൾ, സ്നേഹത്തിന്റെ
വറവുമണം ഇറ്റിച്ച്
വീടിന്റെ ഓരോ കോണുകളിലും
അടുക്കള ...

അടുക്കള വീടിന്റെ, തലസ്ഥാനമാകുന്നു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക