കോവിഡ് ചികില്‍സക്ക് ഹൈഡ്രോക്സി ക്ലോറൊക്വിന് ഗുണകരമെന്നു പുതിയ പഠനം. മിഷിഗണിലെ ഹെന് റി ഫോര്‍ഡ് ഹെല്‍ത്ത് സിസ്റ്റത്തില്‍ 2500-ല്‍ പരം പേരില്‍ നടത്തിയ പരിശോധനയിലാണു ഈ മരുന്ന് ഗുണകരമാണെന്നു കണ്ടത്. രോഗം മൂര്‍ഛിക്കുന്നതിനു മുന്‍പ് മരുന്ന് നല്‍കുന്നത് നല്ല ഫലം നല്‍കും.
ഈ മരുന്ന്കഴിക്കാത്ത 26 ശതമാനം മരിച്ചപ്പോള്‍ മരുന്നു കഴിച്ചവരില്‍ 13 ശതമാനമാണു മരിച്ചത്.
ഗുണത്തേക്കാളേറേ ദോഷമാണെന്നു പറഞ്ഞു ഇതിന്റെ ഉപയോഗം എഫ്.ഡി.എ. നിരോധിച്ചത് ഏതാനും ദിവസം മുന്‍പാണ്. മാര്‍ച്ചില്‍ ഇത് അടിയന്തര സഹാചര്യത്തില്‍ രോഗികള്‍ക്കു നല്‍കാമെന്നു പറഞ്ഞതും എഫ്.ഡി.എ. തന്നെയാണ്.
മലേറിയക്കും സന്ധിവേദനക്കും ഉപയോഗിക്കുന്ന ഈ മരുന്നിന്റെ ഏറ്റവും വലിയ പ്രചാരകന് പ്രസിഡന്റ് ട്രമ്പ് ആയിരുന്നു. താന്‍ ഈ മരുന്നിനു അനുകൂലമായി സംസാരിക്കുന്നതു കൊണ്ടാണു ഇതിനോട് എതിര്‍പ്പെന്നും അദ്ദേഹം പറയുകയുണ്ടായി.
പ്രതിരോധമെന്ന നിലയില്‍ താന്‍ മരുന്നു കഴിച്ചുവെന്നും ഒരു ദോഷ ഫലവും ഉണ്ടായില്ലെന്നും പ്രസിഡന്റ് അറിയിച്ചിരുന്നു.
കോവിഡ് ബാധിച്ച് മണവും രുചിയും നഷടപ്പെടുന്ന പത്തു ശതമാനം പേര്‍ക്ക് അത് പൂര്‍ണമായി തിരിച്ചു കിട്ടില്ലെന്നു ഇറ്റാലിയയന് ഗവേഷകര്‍. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നു മണവും രുചിയും നഷ്ടപ്പെടുന്നതാണ്.
ഇതേ സമയം, അമേരിക്കയില്‍ ഫ്ളോറിഡയും ടെക്സസുമടക്കം വിവിധ സ്റ്റേറ്റുകളില്‍ കൊറോണ താണ്ഡവം തുടരുന്നു. വലിയ തോതില്‍ രോഗബാധ ഉണ്ടാവുന്നുവെങ്കിലും മരണ നിരക്ക് അത്രയധികം കൂടുന്നില്ല എന്നാതാണു ആശാവഹം. ഇപ്പോള്‍ കെട്ടടങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും ന്യു യോര്‍ക്ക്-ന്യു ജെഴ്സി മേഖലകളില്‍ രോഗബാധക്കൊപ്പം മരണ സംഖ്യയും പെട്ടെന്നു കുതിച്ചുയരുകയായിരുന്നു.
ഇപ്പോള്‍ രോഗബാധിതരാകുന്നതില്‍ നല്ലൊരു പങ്ക് യുവജനത ആയതു കൊണ്ടാവാം മരണ നിരക്ക് കുറയുന്നതെന്നു കരുതുന്നു.
ഫ്ലോറിഡയിലും മറ്റും ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നതായി മലയാളികളായ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സ് അറിയിച്ചു. ജീവനക്കാര്‍ രണ്ട് ഷിഫ്റ്റ് തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സ്ഥിതിയാണ്. രോഗികള്‍ക്കാവട്ടെ മതിയായ കെയര്‍ ലഭിക്കുന്നുണ്ടൊ എന്നു സംശയം
ഇന്നലെ അമേരിക്കയില്‍ 548 പേര് മരിച്ചു. ഫ്ലോറിഡയില്‍ 68 പേര്. 9400-ല്‍ പരം പേര്‍ക്ക് രോഗബാധ കണ്ടു. ടെക്സസില്‍ 27 മരണം. രോഗബാധ 4300-ല്‍ പരം പേര്‍ക്ക്. കാലിഫോര്‍ണിയയില്‍ 3400-ല്‍ പരം പേര്‍ക്ക് രോഗബാധയും 41 മരണവും.
അരിസോണയില്‍ മരണം 31. രോഗബാധിതര്‍ 4400-ല്‍ പരം. ജോര്‍ജിയയിലും 2700-ല്‍ പരം പേര്‍ക്ക് രോഗബാധ ഉണ്ട്. 7 പേര് മരിച്ചു.