Image

മിലിട്ടറി ബെയ്‌സുകള്‍ പുനര്‍നാമകരണം ചെയ്യുന്നതിനെതിരെ വീറ്റോ പ്രയോഗിക്കുമെന്ന് പ്രസിഡന്റ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 04 July, 2020
മിലിട്ടറി ബെയ്‌സുകള്‍ പുനര്‍നാമകരണം ചെയ്യുന്നതിനെതിരെ വീറ്റോ പ്രയോഗിക്കുമെന്ന് പ്രസിഡന്റ് (ഏബ്രഹാം തോമസ്)
പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പുമായി നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിന്റെ പാതയിലാണ് യു.എസ്. കോണ്‍ഗ്രസ്. മധ്യ ടെക്‌സസിലുള്ള ഫോര്‍ട്ട് ഹുഡിന്റെയും ദക്ഷിണ അമേരിക്കയിലുള്ള മറ്റ് ഒന്‍പത് ആര്‍മി ബെയ്‌സുകളുടെയും കോണ്‍ഫെഡറേറ്റ് ജനറല്‍മാരുടെ പേരുകള്‍ മാറ്റആനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
ഡെമോക്രാററിക് പ്രതിനിധികളുടെ നേതൃത്വത്തിലുള്ള ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റി കക്ഷി രാഷ്ട്രീയം അനുസരിച്ച് ഈ 10 ബേയ്‌സുകളുടെ പേരുകള്‍  ഒരു വര്‍ഷത്തിനുള്ളില്‍ മാറ്റി പ്രമേയം പാസ്സാക്കി. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ നേതൃത്വത്തിലുള്ള സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റി നേരത്തെ ഇങ്ങനെ ഒരു പ്രമേയം പാസ്സാക്കിയിരുന്നു.

ഇതിനെതിരെ പ്രസിഡന്റ് ട്രമ്പ് വീറ്റോ ഭീഷണി നല്‍കിയിട്ടുണ്ട്. രണ്ട് പ്രമേയങ്ങളിലും ഈ ഭീഷണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ചില മാസങ്ങളില്‍ കോണ്‍ഫെഡറേറ്റ് ചരിത്രത്തിനെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഫെഡറേറ്റ് നേതാക്കളുടെ പ്രതിമകള്‍ തകര്‍ക്കുകയും നീക്കം ചെയ്യുകയും സ്മാരകങ്ങളിലും സ്ഥാപനങ്ങളിലും നിന്നും പേരുകള്‍ മാറ്റുകയും ചെയ്തുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് മിലിട്ടറി ബെയ്‌സുകളുടെയും പേരുകള്‍ മാറ്റാനുള്ള നീക്കം ശക്തി പ്രാപിച്ചത്. ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയില്‍ ടെക്‌സസില്‍ നിന്നുള്ള രണ്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തു. മാക് തോണ്‍ ബെറിയും മൈക്ക് കോണ്‍എവേയുമാണിവര്‍.

കമ്മിറ്റിയിലെ പ്രധാന റിപ്പബ്ലിക്കനായ തോണ്‍ ബെറി ചില പേരുകള്‍ മാത്രം മാറ്റിയാല്‍ മതി. എല്ലാ പേരുകളും മാറ്റേണ്ട എന്ന അഭിപ്രായക്കാരനാണ്. പുനര്‍നാമകരണം നടത്തണോ എന്ന വിഷയം പഠനത്തിന് വിധേയമാക്കണമെന്നും പറഞ്ഞു. തോണ്‍ബെറിയും കോണ്‍എവേയും മുന്‍ സേനാംഗങ്ങളാണ്. ഇരുവരുടെയും ഭേദഗതികള്‍ വോട്ടിനിടുകയും പരാജയപ്പെടുകയും ചെയ്തു. കോണ്‍ഗ്രസില്‍ 13 ടേമുകള്‍ പൂര്‍ത്തിയാക്കി റിട്ടയര്‍ ചെയ്യുന്ന തോണ്‍ബെറിയുടെ പേരാണ് ബില്ലിന് ന്ല്‍കിയിരിക്കുന്നത്.
ടെക്‌സസില്‍ നിന്നുള്ള മറ്റ് രണ്ട് ഡെമോക്രാറ്റഅ അംഗങ്ങള്‍-വെറോണിക്ക എസ്‌കോബാര്‍(അല്‍പാസോ), ഫിലമോന്‍ വേല(ബ്രൗണ്‍സ് വിന്‍) എന്നിവരും പേരുകള്‍ മാറ്റി പുതിയ പേരുകള്‍ നല്‍കുന്നതിന് വോട്ടു ചെയ്തു. എസ്‌കോബാര്‍ ബില്ലിന് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചു എന്ന് രേഖാമൂലം പരാമര്‍ശം ഉണ്ടായി.

ആയിരക്കണക്കിന് ആഫ്രിക്കന്‍ അമേരിക്കന്‍ അടിമകളെ അയാളുടെ കോണ്‍ഫെഡറേറ്റ് ആര്‍മിയില്‍ ചേര്‍ത്തു യുദ്ധം ചെയ്യുവാന്‍ കൊണ്ടു വന്ന ഹൂഡിന്റെ പേര് മാറ്റി ധീരതയും സ്വാര്‍ത്ഥത ഇല്ലായ്മയും പ്രദര്‍ശിപ്പിച്ച ഒരു അമേരിക്കക്കാരന്റെ പേര് നല്‍കണം ഈ ആര്‍മി ബെയ്‌സിന്, വേല പറഞ്ഞു.

മേരിലാന്റില്‍ നിന്നുള്ള ഡെമോക്രാറ്റ്, ബ്രൗണ്‍ ബെയ്‌സുകള്‍ക്ക് പേരുകള്‍ നല്‍കിയ കോണ്‍ഫെഡറേറ്റ് ജനറല്‍മാരെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേയ്ക്ക് തള്ളണമെന്ന് പറഞ്ഞു. നമ്മുടെ മിലിട്ടറി വഞ്ചകരും അടിമത്വത്തിന് വേണ്ടി പോരാടിയവരുമായ വൈറ്റ് സുപ്രമസിക്കാരെ ഇനി ആദരിക്കില്ലെന്നും ട്വിറ്ററില്‍ കുറിച്ചു.

പ്രതിനിധിസഭയുടെ പ്രമേയം സെനറ്റ് പ്രമേയവുമായി ഏകോപിപ്പിക്കേണ്ടതുണ്ട്. മാസച്യൂസറ്റ്‌സ് സെനറ്റര്‍ എലിസബെത്ത് വാറന്റെ പ്രമേയം ഡിഫന്‍സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ആസ്തികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്ലാ കോണ്‍ഫെഡറേറ്റ് പേരുകളും മൂന്ന് വര്‍ഷത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കുന്നു.
ഹൗസ് പ്രമേയം അംഗീകരിക്കുന്നതിന് മുന്‍പു തന്നെ താന്‍ സെനറ്റ് ബില്‍ വീറ്റോ ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഞാന്‍ എലിസബെത്ത് വാറന്റെ ഡിഫന്‍സ് ഓതറൈസേഷന്‍ അമന്‍ഡ്‌മെന്‍ന്റ് ബില്‍(ഫോര്‍ട്ട് ബ്രാഗ്, ഫോര്‍ട്ട് റോബര്‍ട്ട് ഇലീ തുടങ്ങിയ മിലിട്ടറി ബെയ്‌സുകളുടെ പുനര്‍നാമകരണ നിര്‍ദ്ദേശം) വീറ്റോ ചെയ്യും. ഈ മിലിട്ടറി ബെയ്‌സുകളില്‍ നിന്ന് പോരാടിയാണ് രണ്ട് ലോകമഹായുദ്ധങ്ങള്‍ നാം ജയിച്ചത്, ട്രമ്പ് ട്വിറ്ററില്‍ കുറിച്ചു.

മിലിട്ടറി ബെയ്‌സുകള്‍ പുനര്‍നാമകരണം ചെയ്യുന്നതിനെതിരെ വീറ്റോ പ്രയോഗിക്കുമെന്ന് പ്രസിഡന്റ് (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക