Image

കോവിഡ് തളരുന്നോ വളരുന്നോ? (ബി ജോൺ കുന്തറ)

Published on 04 July, 2020
കോവിഡ് തളരുന്നോ വളരുന്നോ? (ബി ജോൺ കുന്തറ)
50000 ത്തിനുമുകളിൽ പുതിയ വൈറസ് കേസുകൾ ദിവസേന. പരസ്യമായി  4 ത് ഓഫ് ജൂലൈ ആഘോഷങ്ങൾ നിരവധി സംസ്ഥാനങ്ങളിൽ നിരോധിച്ചിരിക്കുന്നു. ഭരണകൂടങ്ങളും, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും തികഞ്ഞ വിഷമഘട്ടത്തിൽ.ഒരു നല്ല ശതമാനം പൊതുജനം അടച്ചിട്ടുള്ള ജീവിതത്തിൽ എതിർപ്പുള്ളവർ അവരുടെ വാദം രാജ്യം ആസകലം കൊറോണ വൈറസ് ഒരുപോലെ ബാധിക്കുന്നില്ല?

ഇന്നിപ്പോൾ അമേരിക്കയിൽ 37 മില്യണിൽ കൂടുതൽ കോവിഡ് പരിശോധന നടന്നിരിക്കുന്നു അതിൽ 3 മില്യണിലധികം രോഗബാധിതർ ഏതാണ്ട് 9 %. മരണപ്പെട്ടവരുടെ സഗ്യ ഒരുലക്ഷത്തി ഇരുപതിനായിരം കടന്നിരിക്കുന്നു.

ടെക്സസ്, ഫ്ലോറിഡ, അരിസോണ എന്നീ സംസ്ഥാനങ്ങളിൽ വൈറസിന്റെ ആദ്യ രോഗപ്പകർച്ച സമയം ഒരു നിയന്ധ്രിത്ത അവസ്ഥയിൽ ആയിരുന്നു. മെയ് മാസം അവസാനം വരെ ഭരണ തലത്തിൽ ഒരു ആന്മവിശ്വാസം ഉടലെടുത്തു രോഗം നമ്മുടെ നിയന്ത്രണ ശക്തിയിൽ എത്തുന്നു എന്ന്.

എന്നാൽ ജൂൺ മാസമായപ്പോൾ ഒരു പോലീസുകാരന്റെ നിഷ്ട്ടൂര പ്രവർത്തി ജോർജ് ഫ്ലോയ്ഡ് വധം രാജ്യത്തെ വീണ്ടും ഒരു സംഘർഷാവസ്ഥയിൽ ‌ തിരിച്ചുവിട്ടു. നിരത്തുകളിൽ നാം ആയിരക്കണക്കിനു ജനത തടിച്ചുകൂടുന്നതും പലേ തരങ്ങളിൽ പ്രതിഷേധം പ്രകടിപ്പിക്കുന്നതും കണ്ടു. ഈയൊരവസ്ഥ വീണ്ടും കോവിഡ് വൈറസ് വേഗതയിൽ പരക്കുന്നതിന് സഹായമായി.

ആരെ ഇതിൽ പഴിചാരണം എന്ന ചോദ്യത്തിന് രാഷ്ട്രീയകാർക്കും അവരെ തുണക്കുന്ന ഏതാനും മാധ്യമ തൊഴിലാളികൾക്കും മാത്രമേ ഉത്തരമുള്ളു അവരുടെ ഉത്തരങ്ങൾ പ്രയോജനമില്ലാത്തവയും.

പൊതുജനതക്ക് ഒന്നേ മനസിലാക്കുവാനുള്ളു സമ്മതിക്കണം. കൊറോണ വൈറസ് ആഗോളതലത്തിൽ സംക്രമിച്ചിരിക്കുന്നു ഇതിന്റെ ഉറവിടവും എങ്ങിനെ പരന്നു ഇതെല്ലാം ഒരു രഹസ്യമല്ല പഴിചാരിയിട്ടു ഇപ്പോൾ ഒരു ഗുണവും ആർക്കും കിട്ടുവാൻ പോകുന്നുമില്ല.

ഓരോ വ്യക്തിയുടെയും സ്വയ ചുമതല എങ്ങിനെ ഈ വൈറസിനെ ചെറുത്തു നിൽക്കുക. അതിനുള്ള വഴികളും നമ്മുടെ മുന്നിൽ. ഒന്നാമത് ആവശ്യമില്ലാത്ത പൊതു സംബർഗങ്ങൾ ഒഴിവാക്കുക. വേണ്ടിവരുന്ന സാഹചര്യങ്ങളിൽ മാസ്ക് ധരിച്ചു പുറത്തുപോകുക, മറ്റുള്ളവരുമായുള്ള അകൽച്ച പാലിക്കുക, കഴിയാവുന്ന രീതികളിൽ നമ്മുടെ കരങ്ങൾ പതിവായി  ശുദ്ധീകരിക്കുക . ഇവ പരിപാലിച്ചാൽ നാം സുരക്ഷിതർ.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക