Image

വിഷധൂളി (കവിത: എം.ഒ ബിജു)

Published on 04 July, 2020
വിഷധൂളി (കവിത: എം.ഒ ബിജു)
രാത്രിയാമത്തിൽ
വിഷപ്പാമ്പിനാൽ
മൃത്യുവിൻ ഭീകര
ചിത്രം വരച്ചു നീ ...

      കരിമൂർഖന്റെ
      കൂട്ടാളിയായ്‌
      കാവലിരുന്നരികിൽ
      മനുജന്റെ  ജീവന്നു
      വിലപേശി, പൊലിച്ചു കളഞ്ഞല്ലോ .....
     
ലജ്ജയാൽ തല താഴ്ത്തിയ -
വിഷപ്പാമ്പു പോലു-
മാ ദുഃഖഭാരത്താൽ
കീഴടങ്ങിയൊടുവിലായ്.....

    ഹാ ! കഷ്ടം !
  മാനവ കുലത്തി-
  നപമാനമീ കൃത്യം ...
  നീചം ! നികൃഷ്ടം
  നിൻ മനസ്സുമാ ചെയ്തിയും ...


ജീവനെയില്ലാതാക്കി
താണ്ഡവമാടിയോരാ -
രാത്രിയിൽ ,
സ്വയമസ്തമിച്ചല്ലോ നീയും
നരാധമാ .....

      ഇരുളടഞ്ഞീടട്ടെ
      നിൻ ദിനങ്ങളിനി
      നീതിക്കൊരിക്കലും
      അർഹനേയല്ല നീ .....

ഇല്ല നിൻ കൂട്ടായി
കൂടെയിരുന്നോരു -
മെല്ലാരും പാപക്കറ-
ക്കുള്ളിലായിടും....... 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക