Image

കൊച്ചി വിമാനത്താവള ജീവനക്കാരിക്ക് കോവിഡ്

Published on 05 July, 2020
കൊച്ചി വിമാനത്താവള ജീവനക്കാരിക്ക് കോവിഡ്
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്‌സി കൗണ്ടര്‍ വിഭാഗത്തിലെ സൂപ്പര്‍വൈസറായ നെടുമ്പാശ്ശേരി തിരുവിലാംകുന്ന് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇക്കഴിഞ്ഞ 24ന് ഇവര്‍ക്ക് കോവിഡ് ലക്ഷണം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ക്വാറന്‍റീനിലായിരുന്നു. ഇവര്‍ക്കൊപ്പം കൗണ്ടറിലുണ്ടായിരുന്ന മൂന്നുപേരെ ആന്‍റിബോഡി പരിശോധനക്ക് വിധേയമാക്കുകയും കോവിഡ് മാനദണ്ഡപ്രകാരം ക്വാറന്‍റീനിലാക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഏതാനും പ്രവാസികള്‍ക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിലാരിലെങ്കിലും നിന്നാവാം രോഗം ബാധിച്ചതെന്നാണ് സംശയം.

വിമാനത്താവളത്തില്‍ ജോലി ചെയ്യുന്നവരില്‍ കോവിഡ് ലക്ഷണം തോന്നുന്നവരെയെല്ലാം ആന്‍റിബോഡി പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്ന് വിമാനത്താവള ഡയറക്ടര്‍ എ.സി.കെ. നായര്‍ അറിയിച്ചു. പ്രീ പെയ്ഡ് ടാക്‌സികളും ടാക്‌സി കൗണ്ടറുകളും ഇടക്കിടെ അണുവിമുക്തമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക