Image

കൊറോണ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയ സാഹചര്യത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി

Published on 06 July, 2020
കൊറോണ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയ സാഹചര്യത്തിൽ  വിമർശനവുമായി   രാഹുൽ ഗാന്ധി

ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയ സാഹചര്യത്തിൽ നരേന്ദ്രമോദി സർക്കാരിനെതിരെ വിമർശനവുമായി മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി രംഗത്തെത്തി.

കോവിഡ്-19 നെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം ഹാർവാഡ് ബിസിനസ് സ്കൂളിൽ (HBS) പരാജയങ്ങളെ കുറിച്ചുള്ള പഠനത്തിന് വിഷയമായേക്കുമെന്ന് ഒരു ട്വീറ്റിൽ രാഹുൽ ഗാന്ധി പരിഹസിച്ചു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ 21 ദിവസത്തിനുള്ളിൽ വിജയിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ച ഒരു വീഡിയോയും രാഹുൽ ഗാന്ധി ട്വീറ്റിനോടൊപ്പം ചേർത്തു.

നോട്ട്നിരോധനം ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കൽ എന്നിവ മറ്റ് രണ്ട് കേസുകളായി കോൺഗ്രസ് നേതാവ് പരാമർശിച്ചു.

“പരാജയത്തെ കുറിച്ചുള്ള ഭാവി എച്ച്ബി‌എസ് പഠനങ്ങൾ:

1. കോവിഡ് 19.

2. നോട്ട്നിരോധനം.

3. ജിഎസ്ടി നടപ്പാക്കൽ, ” രാഹുൽ ഗാന്ധി 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോക്കൊപ്പം ട്വീറ്റ് ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക