Image

‘കുറുവച്ചൻ വിവാദത്തിൽ പ്രതികരണവുമായി രൺജി പണിക്കർ

Published on 06 July, 2020
‘കുറുവച്ചൻ വിവാദത്തിൽ പ്രതികരണവുമായി രൺജി പണിക്കർ

മലയാള സിനിമയിലെ ‘കുറുവച്ചൻ വിവാദത്തിൽ പ്രതികരണവുമായി രൺജി പണിക്കർ.

2001-ൽ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച ‘വ്യാഘ്രം’ സിനിമയ്ക്കായി തിരക്കഥാകൃത്ത് രൺജി പണിക്കർ സൃഷ്ടിച്ചതാണ് പ്ലാന്റർ കുറുവച്ചൻ എന്ന കഥാപാത്രം അദ്ദേഹം പറഞ്ഞു.

രൺജി പണിക്കരുടെ വാക്കുകൾ

കടുവാക്കുന്നേൽ കുറുവച്ചൻ ഒരു സാങ്കല്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ്.

അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഞങ്ങൾ അന്ന് ഒരുമിച്ച് സിനിമകൾ ചെയ്തിരുന്ന കാലമായിരുന്നു. വ്യാഘ്രം എന്ന ടൈറ്റിലിൽ പ്ലാന്റർ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചെങ്കിലും  അതു നടന്നില്ല.  പിന്നീട് കഴിഞ്ഞ വർഷമാണ് ഷാജി എന്നോട്, ഇപ്പോൾ ഇതു സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയിൽ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ചു പറയുന്നത്. ഇതു ഷാജിക്കൊരു സിനിമയ്ക്കു കeരണമാകുമെങ്കിൽ എന്റെ അവകാശവാദം കൊണ്ട് അതു മുടങ്ങരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. ഇപ്പോൾ കേൾക്കുന്ന അവകാശവാദങ്ങൾ പൊള്ളയാണ് എന്നു മാത്രം തൽകാലം പറയട്ടെ.


‘കുറുവച്ചൻ വിവാദത്തിൽ പ്രതികരണവുമായി രൺജി പണിക്കർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക