Image

അറസ്റ്റിലായ ലൈംഗിക തൊഴിലാളിക്ക് കോവിഡ്; റെയ്ഡില്‍ പങ്കെടുത്ത 14 പൊലീസുകാര്‍ ക്വാറന്റീനില്‍

Published on 06 July, 2020
അറസ്റ്റിലായ ലൈംഗിക തൊഴിലാളിക്ക് കോവിഡ്; റെയ്ഡില്‍ പങ്കെടുത്ത 14 പൊലീസുകാര്‍ ക്വാറന്റീനില്‍
ജയ്പുര്‍: പോലീസ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത ലൈംഗിക തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് റെയ്ഡില്‍ പങ്കെടുത്ത 14 പൊലീസുകാരെ കോവിഡ് നിരീക്ഷണത്തിലേക്ക് മാറ്റി.ജൂലൈ ഒന്നിനു രാത്രിയാണ് രാജസ്ഥാനിലെ വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയത്. 

ഏഴു സ്ത്രീകള്‍ അടക്കം പതിനേഴു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇതില്‍ ഒരു സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് റെയ്ഡില്‍ പങ്കെടുത്ത പൊലീസുകാരോടു ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.അതേസമയം പരിശോധനാ ഫലം വരും മുന്‍പ് തന്നെ സ്ത്രീ ജാമ്യം നേടി പുറത്തു പോയത് ആശങ്കയ്ക്കിടയാക്കി. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക