Image

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ തിരുവനന്തപുരത്ത് ഒന്നര കോടി രൂപയുടെ കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍

Published on 06 July, 2020
ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ തിരുവനന്തപുരത്ത് ഒന്നര കോടി രൂപയുടെ കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍
തിരുവനന്തപുരം: നഗരത്തില്‍ ഒന്നരക്കോടിയുടെ കഞ്ചാവ് വേട്ട. ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലും 50 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമാണ് എക്സൈസ് എന്‍ഫോഴ്സ്മെമെന്റ് സംഘം പിടികൂടിയത്.

നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിയ കഞ്ചാവ് പോത്തന്‍കോട് നിന്നാണ് പിടിച്ചെടുത്തത്. പെരുമ്ബാവൂര്‍ സ്വദേശി എല്‍ദോ എബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മുഖ്യസൂത്രധാരന്‍ പെരുമ്ബാവൂര്‍ സ്വദേശി ജോളിക്കു വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സി ഐ ടി അനികുമാര്‍ പറഞ്ഞു.

ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക